യൂബര്‍ ടാക്‌സിക്കെതിരായ സമരം: കൊച്ചിയില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥിന് കുത്തേറ്റു

single-img
8 November 2016

 

k-n-gopinath

കൊച്ചി: കൊച്ചിയില്‍ സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥിന് കുത്തേറ്റു. ഓട്ടോറിക്ഷ തൊഴിലാളികള്‍ യൂബര്‍ ടാക്സി ഓഫീസിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴാണ് കുത്തേറ്റത്.

എറണാകുളം പാലാരിവട്ടത്ത് യുബര്‍ ടാക്‌സികള്‍ക്കെതിരായി ഇന്ന് സിഐടിയുവിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ കഴുത്തിനാണ് കുത്തേറ്റത്. ഗോപിനാഥനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവത്തില്‍ വടകര സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ എന്നയാളെയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ തുടര്‍ന്ന് പാലാരിവട്ടം ജംഗ്ഷനില്‍ സിപിഎം-സിഐടിയു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.