എന്‍ഡി ടിവിയ്ക്ക് എതിരായ നടപടി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു; കോടതിയുത്തരവ് വരും വരെ നടപടിയില്ല

single-img
8 November 2016

 

ndtv-india-ban-mic_650x400_71478529202

എന്‍ഡി ടിവിയുടെ ഹിന്ദി ചാനലിന് ഒരു ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. വിലക്കിനെതിരെ എന്‍ഡിടിവി സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്.

കോടതിയുടെ ഉത്തരവ് വന്നതിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂവെന്നും ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നാളെ ഒരു ദിവസത്തേക്കാണ് ചാനലിന് പ്രവര്‍ത്തന അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പത്താന്‍കോട്ടിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പുറത്തുവിട്ടുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എന്‍ഡിടിവിയുടെ ഹിന്ദി ചാനലായ എന്‍ഡിടിവി ഇന്ത്യയ്ക്കും ഒരു ആസാം ചാനലിനും വിലക്കേര്‍പ്പെടുത്തിയത്.

ഇതിനെതിരെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്‍ിഡിഎ സര്‍ക്കാരിന് കീഴില്‍ മാധ്യമ സ്വാതന്ത്ര്യം ലംഘിക്കപ്പെടുകയാണെന്നും മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയാണെന്നുമാണ് മുഖ്യമായും ആരോപണം ഉയര്‍ന്നത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയുമായി ചര്‍ച്ച നടത്തിയ എന്‍ഡിടിവി പ്രതിനിധികള്‍ പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും രഹസ്യവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും വിശദീകരിച്ചു.

order