യോഗ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി; യോഗ ആരിലും അടിച്ചേല്‍പ്പിക്കേണ്ടതില്ല; ജനങ്ങള്‍ അവരുടെ ഇഷ്ടത്തിന് പഠിക്കട്ടേ

single-img
8 November 2016

 

yoga-750x500

ന്യൂഡല്‍ഹി: യോഗാഭ്യാസം ആരിലും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. യോഗ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ചയാണ് തള്ളിയത്. തുടര്‍ന്ന് മറ്റൊരു ബെഞ്ച് കൂടി വാദം കേള്‍ക്കുന്നതിന് കോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എല്‍ നാഗേശ്വരറാവു എന്നിവരടങ്ങിയ ബെഞ്ച് യോഗ പ്രായോഗികമാക്കാന്‍ സമ്മതിച്ചു. എന്നാല്‍ ഇത് സ്‌കൂളുകളില്‍ നിന്നും തുടങ്ങാതെ പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് ബെഞ്ചിന്റെ നിര്‍ദ്ദേശം.

ഭരണഘടനയുടെ 21എയിലെ ആര്‍ട്ടിക്കിള്‍ 14, 15, 21 എന്നിവ ചൂണ്ടിക്കാട്ടി ഒന്നാം ക്ലാസ് മുതല്‍ ഏട്ട് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി യോഗ, ആരോഗ്യ വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ നല്‍കണം എന്നു ചൂണ്ടി കാണിച്ചു കൊണ്ട് മാനുഷിക വിഭവശേഷി വികസന മന്ത്രാലയം, നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂകേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ്, നാഷണല്‍ കൗണ്‍സില്‍ ആന്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് സെക്കന്‍ഡറി എജൂക്കേഷന്‍ തുടങ്ങിയവയുടെ നിര്‍ദ്ദേശപ്രകാരം പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത് അശ്വിനി ഉപാധ്യായാണ്.

മുതിര്‍ന്ന കൗണ്‍സിലംഗം എം എന്‍ കൃഷണമണി ഉപാധ്യയുടെ ആവശ്യം അംഗീകരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്തരീക്ഷം മലിനികരണം നടക്കുന്ന സമയത്ത് യോഗ ചെയ്താല്‍ അത് നിങ്ങളുടെ അവസാനത്തെ ആസനമായി പോവുമെന്ന് ചീഫ്ജസ്റ്റിസ് താക്കൂര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല യോഗയില്‍ ഉപാധ്യക്കുള്ള അറിവില്ലായ്മയില്‍ കോടതി ആശങ്ക അറിയിച്ചു.

ഇന്ത്യന്‍ ഗവണ്‍മെന്റ് ദേശീയ യോഗ ദിനമായി ആചാരിക്കുന്നത് മറ്റുള്ള രാജ്യങ്ങള്‍ വീക്ഷിക്കുന്നുണ്ടെന്നും ജനങ്ങള്‍ അവരുടെ താല്‍പര്യം പോലെയാണ് യോഗ പഠിക്കേണ്ടതെന്നും അതിനെ പഠനത്തിന്റെ കൂടെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും ബെഞ്ച് ഉത്തവിട്ടു.