വടക്കാഞ്ചേരി ബലാത്സംഗകേസില്‍ പേരാമംഗലം സിഐ മണികണ്ഠന് സസ്‌പെന്‍ഷന്‍; സസ്‌പെന്‍ഷന്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍

single-img
7 November 2016

 

wadakkanchery_rape_allegation_760x400

തൃശൂര്‍: വടക്കാഞ്ചേരി ബലാത്സംഗക്കേസില്‍ പേരാമംഗലം സിഐ മണികണ്ഠനു സസ്‌പെന്‍ഷന്‍. തന്നോടു മോശമായി പെരുമാറിയെന്ന പരാതിക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഐജി എം.ആര്‍ അജിത് കുമാറാണ് സിഐ എം. മണികണ്ഠനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി ഫെയ്‌സ് ബുക്കിലൂടെ വെളിപ്പെടുത്തിയ കേസില്‍ സിഐ എം. മണികണ്ഠനെതിരെയും പരാമര്‍ശമുണ്ടായിരുന്നു. പരാതി കൊടുക്കാന്‍ എത്തിയപ്പോള്‍ സിഐ ഉള്‍പ്പെടെയുള്ള ചില പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.