കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് എന്‍ഡിടിവി സുപ്രീംകോടതിയില്‍

single-img
7 November 2016

ndtvowner0600

ന്യൂഡല്‍ഹി: ഒരു ദിവസത്തെ സംപ്രേഷണത്തിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് എന്‍ഡിടിവി സുപ്രീംകോടതിയില്‍. പഠാന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ചാണ്

ഹിന്ദി ചാനലായ എന്‍ഡിടിവി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശിച്ചത്. മറ്റ് പത്രങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങള്‍ മാത്രമാണ് തങ്ങളും റിപ്പോര്‍ട്ട് ചെയ്തതെന്ന് എന്‍ഡിടിവി സുപ്രീംകോടതിയെ അറിയിച്ചു.

നവംബര്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ 10ന് അര്‍ധരാത്രിവരെ ചാനലിന്റെ ഇന്ത്യയിലെ മുഴുവന്‍ പ്രക്ഷേപണങ്ങളും നിര്‍ത്താനാണ് വാര്‍ത്താവിതരണ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഒരു ചാനലിനെതിരെ നടപടിയെടുക്കുന്ന ആദ്യ സംഭവമാണിത്.

ചാനല്‍ പുറത്തുവിട്ട വിവരങ്ങള്‍ ഭീകരര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യരക്ഷക്കും ജനങ്ങളുടെയും സൈനികരുടെയും ജീവനും ഭീഷണിയാണെന്ന് വിലയിരുത്തിയാണ് വാര്‍ത്താവിതരണ മന്ത്രാലയത്തിലെ മന്ത്രിതലസമിതി ചാനലിന്റെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ശുപാര്‍ശ ചെയ്തത്. എന്‍ഡിടിവിക്ക് പുറമേ അസ്സം ചാനലായ ന്യൂസ് ടൈമിനെയും കേന്ദ്രം വിലക്കിയിരുന്നു.