ബുള്ളറ്റില്‍ നിരത്ത് കീഴടക്കിയ ഒരു കൂട്ടം പെണ്‍പട; കേരളത്തിലെ ആദ്യ വനിത ബുള്ളറ്റ് റൈഡേഴ്‌സ് സംഘമാണ് ഇവര്‍

single-img
7 November 2016

bike

സൗഹൃദ കൂട്ടായ്മകളാണ് ഇന്ന് എല്ലായിടത്തും. ലോകത്തെ കയ്യിലൊതുക്കാന്‍ തയ്യാറായിരിക്കുന്ന ചില കൂട്ടുകെട്ടുകള്‍ നമ്മള്‍ പലപ്പോഴും കാണാറുണ്ട്. അതുപോലെ സ്ത്രീകളുടെ കൂട്ടായ്മകള്‍ എല്ലായിടത്തുമുണ്ട്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് തലസ്ഥാനത്തെ ഒരു കൂട്ടം വീട്ടമ്മമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും സൗഹൃദക്കൂട്ടായ്മ.

ബുള്ളറ്റ് ബൈക്ക് ഓടിച്ചാണ് ഈ കൂട്ടം വ്യത്യസ്തരായത്. സുലക്ഷ്ണ, അപര്‍ണ്ണ, ദിവ്യ, അമല, കവിത, ഷൈനി രാജ്കുമാര്‍ എന്നീ ആറുപേരാണ് ബുള്ളറ്റില്‍ നിരത്തു കീഴടക്കി തലസ്ഥാനത്തെ പെണ്‍പുലികളായത്. കേരളത്തിലെ ആദ്യ വനിത ബുള്ളറ്റ് റൈഡേഴ്‌സ് സംഘമാണ് ഇവര്‍. ലൈസന്‍സും നല്ല മനക്കട്ടിയും മാത്രം മതി ആര്‍ക്കും ഈ സംഘത്തില്‍ ചേരാം.

18കാരിയായ കോളേജ് കുമാരി മുതല്‍ നാല്‍പ്പത്തിമൂന്നുകാരിയായ വീട്ടമ്മ വരെ ഈ കൂട്ടത്തിലുണ്ട്. ഹിമാലയന്‍ റോയല്‍ തൊട്ട്, ബുള്ളറ്റ് പ്രേമികളുടെ ഹരമായ 2004 മോഡല്‍ വരെ ഓടിക്കും ഈ ചുണക്കുട്ടികള്‍. അഞ്ച് ബുളളറ്റിന് ഉടമയായ ബുള്ളറ്റ് വുമണ്‍ എന്ന വിളിപ്പേരുള്ള ഷൈനിയാണ് തലൈവി. ക്ലബില്‍ 100 പേരെ തികച്ച് ഒരു കലക്കന്‍ ബുളളറ്റ് യാത്ര, അതാണീ പെണ്‍പടയുടെ സ്വപ്നം.