50 ശതമാനം തൊഴില്‍ വിസാഫീസ് കൂട്ടി ഒമാന്‍; വിസ ഫീസില്‍ അമ്പത് ശതമാനം വര്‍ദ്ധനവ്

single-img
7 November 2016

 

visa-front

മസ്‌കറ്റ്: ഒമാന്‍ തൊഴില്‍ വിസാഫീസ് നിരക്കില്‍ നൂറ് റിയാലിന്റെ വര്‍ധന. 201 റിയാലില്‍ നിന്ന് 301 റിയാലായി 50 ശതമാനമാണ് വര്‍ധിപ്പിച്ചത്. മാനവവിഭവശേഷി മന്ത്രാലയം ട്വിറ്ററിലാണ് ഫീസ് കൂട്ടിയ വിവരം അറിയിച്ചത്. പുതുക്കിയ നിരക്കുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ചട്ടം നിലവില്‍ വരും.

വീട്ടുജോലിക്കാര്‍, ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍, കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ എന്നിവരുടെ വിസാനിരക്കുകളിലും വര്‍ധനവുണ്ട്. മൂന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ 141 റിയാലാണ് അടയ്ക്കേണ്ടത്.

നാലാമത്തെയാളെ റിക്രൂട്ട് ചെയ്യുന്നപക്ഷം 241 റിയാല്‍ നല്‍കണം. വിസ പുതുക്കാനും ഈ തുക നല്‍കണം. സ്പോണ്‍സര്‍മാരെ മാറ്റുക, വര്‍ക്കര്‍ സ്റ്റാറ്റസിനെക്കുറിച്ച് വിവരങ്ങള്‍ അറിയുക എന്നീ സേവനങ്ങള്‍ക്ക് അഞ്ച് റിയാല്‍ വീതവും ഫീസ് ഈടാക്കും.