വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളുമായി എം.എല്‍.എ അനില്‍ അക്കര രംഗത്ത്

single-img
6 November 2016

anil_akkara

തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എം.എല്‍.എ അനില്‍ അക്കര രംഗത്ത്. നിലവിലെ അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സിപിഎമ്മിന്റെ താളത്തിനൊത്ത് തുളളുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും അനില്‍ ആരോപിച്ചു. കേസ് അന്വേഷിക്കുന്ന സംഘത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പീഡനവിവവരം വെളിപ്പെടുത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവതിയില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല എന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിപിഎം ജില്ലാ നേതൃത്വം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. കേസ് പരമാവധി നീട്ടിക്കൊണ്ട് പോയി അട്ടിമറിക്കാനാണ് നീക്കം.

കേസ് അന്വേഷിക്കാനുള്ള സംഘത്തെ തീരുമാനിച്ചത് പോലീസ് അസോസിയേഷനിലെ സിപിഎം ഫ്രാക്ഷനാണെന്നും അതിനാല്‍ അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് ഡിജിപിയെ കാണുമെന്നും അനില്‍ അക്കരെ പറഞ്ഞു