പൊതുസ്ഥലം കൈയേറുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കര്‍ക്കശ നിയമം വരുന്നു

single-img
6 November 2016

chandrasekharane

സംസ്ഥാനത്ത് പൊതുസ്ഥലങ്ങള്‍ കൈയോറുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ക്കശ നിയമം കൊണ്ടു വരുന്നു. കൈയേറ്റം ചെറുക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപവത്കരിക്കും. സര്‍ക്കാറിന്റെയും കോടതിയുടെ സിവില്‍, ക്രിമിനല്‍ അധികാരത്തോടെ സ്ഥാപിതമാകുന്ന ട്രൈബ്യൂണ്‍ ആറുമാസംകൊണ്ട് വിചാരണ തീര്‍ക്കും. കര്‍ണ്ണാടക, തമിഴ്നാട് ആന്ധ്രപ്രദേശ് എന്നിവടങ്ങളില്‍ നേരത്തെ ട്രൈബ്യൂണലുകളുണ്ട്. ഇവിടങ്ങളില്‍ ഇത് ഫലം കണ്ടാതായിട്ടാണ് വിലയിരുത്തല്‍

കര്‍ണാടകത്തിലെ നിയമത്തിന് ഈയിടെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഇതിന്റെ മാതൃകയില്‍ നിയമം വേണമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖറിന് അദേഹത്തിന്റെ പാര്‍ട്ടി സി.പി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍, ദേവസ്വം, സര്‍ക്കാര്‍ ഏജന്‍സികളായ ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെയൊക്കെ സ്ഥലം കയ്യേറ്റം പരിഗണിക്കാന്‍ ട്രൈബ്യൂണലിന് അധികാരമുണ്ടാകും. ഹൈക്കോടതി ജഡ്ജിയോ വിരമിച്ച ജഡ്ജിയോ ആകും ട്രൈബ്യൂണല്‍ അധ്യക്ഷന്‍. കര്‍ണാടകയില്‍ ട്രൈബ്യൂണലില്‍ നാലുപേര്‍ കൂടിയുണ്ട്. രണ്ട് പേര്‍ ജില്ല ജഡ്ജിമാരും രണ്ട് പേര്‍ റവന്യു കമ്മീഷണര്‍മാരുമാണ്.

കയ്യേറ്റം തെളിഞ്ഞാല്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിശ്ചയിച്ചിരിക്കുന്ന തടവ് ശിക്ഷ. കൂടാതെ പിഴയും ഈടാക്കും. കയ്യേറ്റം ബോധ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയാല്‍ ആ സ്ഥലത്ത് പിന്നീട് ഒരുവിധ പ്രവര്‍ത്തനവും അയാള്‍ക്ക് ചെയ്യാന്‍ കഴിയില്ല. സ്ഥലം തന്റേതാണെന്ന് തെളിയിക്കാനുള്ള ബാധ്യത കയ്യേറ്റക്കാരനായിരിക്കും. സര്‍ക്കാര്‍ സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനൊപ്പം സ്ഥലം പഴയ രൂപത്തില്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ വിപണിവില ഈടാക്കാനും വ്യവസ്ഥയുണ്ട്.