എണ്‍പത് ശതമാനം സര്‍ക്കാര്‍ ഭൂമിയും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി കയ്യേറിയതായി കണ്ടെത്തി

single-img
6 November 2016

cag1-621x414

തിരുവനന്തപുരം: സിഎജി ( കംപ്ട്രോളര്‍ ഓഡിറ്റര്‍ ജനറല്‍) കണക്കെടുപ്പില്‍ പൊതുസ്ഥലങ്ങള്‍ കയ്യേറി പാര്‍പ്പിടങ്ങള്‍, അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിക്കുന്നതിനും കൂടെ വാണിജ്യ സംരംഭങ്ങള്‍ നിര്‍മിക്കുന്നതായി കണ്ടെത്തി.

2012 -2016 കാലഘട്ടങ്ങളില്‍ നടത്തിയ കണക്കെടുപ്പിലാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്. 2,547.11 ഏക്കറിലുള്ള ഗവണ്‍മെന്റ് സ്ഥലമാണ് ക്രമരഹിതമായി 148 പ്ലോട്ടുകളായി തിരിച്ചിരിക്കുന്നത്. ഇതില്‍ തന്നെ 179.4 ഏക്കര്‍ ഭൂമിക്ക് ഏകദേശം 65.45 കോടി രൂപയാണ് വിലയാണ്. ഇത് അനധികൃതമായിട്ടു തൊഴിലിനും മറ്റുമാണ് കൈയേറിയിരിക്കുന്നത്. 141.88 ഏക്കറിലാണ് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന് 31.31 കോടി രൂപയാണ്. ഇത് വാണിജ്യ കുത്തകകളുടെ സ്വപ്നങ്ങള്‍ക്കായി പണിതുയര്‍ത്തപ്പെട്ടതാണ്. ഈ റിപ്പോര്‍ട്ടുകള്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ പരിഗണനയിലാണ് പരമാര്‍ശിക്കപ്പെട്ടിട്ടുള്ളത്.