മനുഷ്യസ്നേഹം മരവിച്ചിട്ടില്ല; മറന്നുവച്ച വള തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

single-img
6 November 2016

 

auto

തിരുവനന്തപുരം: ഓട്ടോയില്‍ മറന്നുവച്ച യാത്രക്കാരിയുടെ ഒന്നരപ്പവന്റെ വള തിരികെ നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി. പട്ടം ടിപിജെ നഗര്‍ ഹൗസ് നമ്പര്‍ 162ല്‍ കെ ജയകുമാറാണ് വള തിരികെ നല്‍കിയത്. ശനിയാഴ്ച പകല്‍ രണ്ടിന് ജഗതിയില്‍നിന്നു കയറിയ സ്ത്രീയുടേതായിരുന്നു വള. തൈക്കാട് ബാങ്കില്‍ വള പണയം വയ്ക്കാന്‍ പോകുകയായിരുന്നു അവര്‍. ഇവരെ ഇറക്കിയ ശേഷം പട്ടത്തേക്ക് മടങ്ങുന്നതിനിടെ വാഹനം നിര്‍ത്തിയപ്പോഴാണ് സീറ്റില്‍ ജയകുമാര്‍ വള കണ്ടത്. ഉടന്‍ തന്നെ മെഡിക്കല്‍കോളേജ് പൊലീസ് സ്റ്റേഷനില്‍ വള എത്തിച്ചു. പൊലീസ് സാന്നിധ്യത്തില്‍ ജയകുമാര്‍ വള കൈമാറി.

തിരുവന്തപുരത്തെ ഓട്ടോക്കാര്‍ മീറ്റര്‍കാശിനും കൂടുതല്‍ കാശ് വാങ്ങും എന്നായിരുന്നു ടെക്കീസിന്റെ പരാതികള്‍. എങ്കിലും തിരുവന്തപുരത്തെ ഓട്ടോക്കാര്‍ സ്നേഹമുള്ളവരാണൊന്ന് തെളിയിച്ചിരിക്കുകയാണ് ജയകുമാര്‍.