കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വര്‍ഷമല്ലെ ? തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു

single-img
4 November 2016

joy-mathewനമ്മുടെ കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വര്‍ഷമല്ലെ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ?” തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കേസ് ഇല്ലാതായ രീതിയെ വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.

സിപിഐഎം കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ആദ്യം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, പിന്നെ മജിസ്ട്രേറ്റ് മുന്‍പാകെ എനിക്ക് പരാതി ഇല്ല സാറെ എന്ന് പറഞ്ഞാല്‍ അതോടെ കേസ് തീരും എന്നാണോ? വല്ലാത്തൊരു വകുപ്പാണത്. ഓര്‍മിച്ചോ വകുപ്പ് 164

ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഭീഷണിയെ തുടര്‍ന്നാണ് താന്‍ പരാതി പിന്‍വലിച്ചതെന്ന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ പരാതി ഇപ്പോള്‍ പിന്‍വലിക്കുന്നു എന്നാണ് പറഞ്ഞതെന്നും സംഭവം നടന്നിട്ടില്ലെന്നോ തനിക്ക് പരാതി ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും യുവതി വ്യക്തമാക്കിയിരുന്നു.