സക്കീർ ഹുസൈനെ ഏരിയ സെക്രട്ടറി സ്‌ഥാനത്തുനിന്നും നീക്കി

single-img
4 November 2016

 

zakir-hussain-cpm
വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ വി സക്കീര്‍ ഹുസൈനെ സിപിഐഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സിപിഐഎം എറണാംകുളം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. വിഷയത്തില്‍ സംസ്ഥാന കമ്മറ്റി അന്വേഷണം നടത്തി വിഷയത്തില്‍ തീരുമാനം പെട്ടെന്നുണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു. പകരം ചുമതല ടി.കെ മോഹനനാണ് നല്‍കിയത്.

ആരോപണങ്ങളെ സംബന്ധിച്ച് പാർട്ടി വിശദമായ പരിശോധന നടത്തുമെന്നും രാജീവ് അറിയിച്ചു. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ നേതൃയോഗത്തിലാണ് സക്കീർ ഹുസൈനെതിരായ തീരുമാനം ഉണ്ടായത്.