അദിതിയെ കൊന്ന അഛനും രണ്ടാനമ്മക്കും മൂന്നുവര്‍ഷം കഠിനതടവ്‌

single-img
3 November 2016

kerala-adithi-murder-1

കോഴിക്കോട്‌ : ക്രൂരമര്‍ദ്ദനമേറ്റ്‌ മരിച്ച ആറ്‌ വയസുകാരി അദിതിയുടെ അഛനും രണ്ടാനമ്മക്കും മൂന്നുവര്‍ഷം വീതം കഠിനതടവ്‌ വിധിച്ചു. പിതാവ്‌ സുഹ്രമണ്യം, ഭാര്യ ദേവിക അന്തര്‍ജനം ( റംല ബീഗം ) എന്നിവര്‍ക്കാണ്‌ അഡീക്ഷണല്‍ സെഷന്‍സ്‌ കോടതി ശിഷ വിധിച്ചത്‌. പിതാവ്‌ സുബ്രമണ്യന്‍ ഒരു ലക്ഷം രൂപ പിഴ കൂടി അടക്കണം. പിഴ അടക്കാത്ത പക്ഷം ആറുമാസം കൂടി തടവ്‌ അനുഭവിക്കേണ്ടി വരും.

എന്നാല്‍ പ്രതിക്കള്‍ക്കെതിരെയുള്ള കൊലകുറ്റം കോടതിയില്‍ തെളിയിക്കാനായില്ല. അദിതിയുടെ സഹോദരന്‍ അരുണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണവും തെളിയിക്കാന്‍ കഴിഞ്ഞില്ല. 2013 ലാണ്‌ ബിലാത്തിക്കുളം ബി.ഇ.എം.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ അദിതി അപസ്‌മാര ബാധയെ തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടു പോകും വഴി മരിച്ചത്‌. പ്രാഥമിക പരിശോധനയില്‍ കുട്ടി ക്രൂരമര്‍ദ്ദനത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ മനസിലാക്കിയ ഡോക്ട്‌റാണ്‌ കുട്ടി മരിച്ചതായി പോലീസിനെ അറിയിച്ചത്‌.

കേസിന്റെ വിചാരണക്കിടെ പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. എന്നാല്‍ പിന്നീട്‌ പിടിയിലാവുകയായിരുന്നു. അദിതിയുടെ സഹോദരന്‍ അരുണ്‍ ആയിരുന്നു കേസിലെ ഒന്നാം സാക്ഷി. ബന്ധുക്കളും അയല്‍ക്കാരുമടക്കം 45 ഓളം സാക്ഷികള്‍ കേസിലുണ്ടായിരുന്നു. സുബ്രമണ്യത്തിന്റെ ആദ്യ ഭാര്യ ശ്രീജയുടെ മകളാണ്‌ അദിതി. ശ്രീജ നേരത്തെ വാഹനാപകടത്തില്‍ മരിച്ചിരുന്നു.