കൂട്ടബലാത്സംഗ ആരോപണം ഉയർന്ന പി.എൻ ജയന്തൻ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ വാര്‍ഡ് കൗണ്‍സിലർ;ആരോപണം കെട്ടിച്ചമച്ചതെന്ന് ജയന്തൻ

single-img
3 November 2016

asdasd

ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ പേര് വെളിപ്പെടുത്തി യുവതി. വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ വാര്‍ഡ് കൗണ്‍സിലറായ സിപിഎം നേതാവ് പി.എന്‍ ജയന്തനാണ് തന്നെ പീഡിപ്പിച്ചവരില്‍ ഒരാളെന്ന് യുവതി വ്യക്തമാക്കി. ജയന്തന്റെ സഹോദരനായ വിനീഷ്, ജനീഷ്, ഷിബു എന്നിവരും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്.

വൈകുന്നേരം നാല് മണിക്ക് യുവതിയും ഭര്‍ത്താവും ചലച്ചിത്ര താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കൊപ്പം മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയെ കാണുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും യുവതി പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉച്ചയ്ക്ക് യുവതിയെ കാണും.
അതേസമയം ആരോപണം കെട്ടിച്ചമച്ചതാണെന്ന് സിപിഎം നേതാവ് പി.എന്‍ ജയന്തൻ പറഞ്ഞു.യുവതി 15 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും ഇത് നൽകാത്തതിനാലാണു ആരോപണവുമായി രംഗത്ത് വന്നതെന്നും ജയന്തൻ പറഞ്ഞു.ജയന്തനെതിരേ ഉയർന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കുമെന്നും സിപിഎം വ്യക്തമാക്കി.

ജയന്തനിൽ നിന്ന് യുവതിയുടെ ഭർത്താവ് മൂന്നര ലക്ഷം രൂപ വാങ്ങിയിരുന്നു. സമയത്ത് പണം തിരികെ നൽകാൻ സാധിക്കാതെ വന്നപ്പോഴായിരുന്നു പീഡനം.നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആഗസ്റ്റിൽ പോലീസിനു നൽകിയിരുന്ന പരാതിയിൽ വ്യക്തമാക്കിയിരുന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപത്തെ ഒരു വീട്ടിലും മറ്റിടങ്ങളിലുംവച്ച് ബലാത്സംഗം ചെയ്തതായാണു യുവതി പരാതിയിൽ പറഞ്ഞിരുന്നത്.
പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നിന്നും വ്യത്യസ്ത്യമായി മജിസ്‌ട്രേറ്റിന് താന്‍ മൊഴി നല്‍കിയത് പീഡിപ്പിച്ച നാലുപേരും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ്. പൊലീസും ഇതിനായി സമ്മര്‍ദ്ദം ചെലുത്തി. മജിസ്‌ട്രേറ്റിന് മുന്നില്‍ തിരുത്തിപ്പറയേണ്ട മൊഴികള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് തന്നെ പഠിപ്പിച്ചത്. ഇവര്‍ക്കെതിരായി വല്ലതും പറഞ്ഞാല്‍ കുട്ടികളെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. മജിസ്‌ട്രേറ്റിന് മുന്നില്‍ താന്‍ മൊഴി നല്‍കുന്ന സമയത്ത് ഭര്‍ത്താവിനെ ഇവര്‍ കാറില്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ സമ്മര്‍ദ്ദമുണ്ടോ എന്ന് തന്നോട് ചോദിച്ചു, അപ്പോള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നിന്ന് താന്‍ പൊട്ടിക്കരയുകയായിരുന്നെന്നും യുവതി വിശദമാക്കി. വേറൊരു നിര്‍വാഹമുണ്ടായിരുന്നില്ലെന്നും ആരും സഹായത്തിനില്ലായിരുന്നെന്നും അതാണ് പരാതി പിന്‍വലിക്കാന്‍ കാരണമെന്നും യുവതി വിശദമാക്കി. ഒന്നിലേറെ തവണ താന്‍ കൂട്ടബലാത്സംഗത്തിനിരയായെന്നും യുവതി ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.