ടി.വി.അനുപമയെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി

single-img
3 November 2016

 

Anupama
ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ സ്ഥാനത്തിരുന്നുകൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ ഇടപെടലുകള്‍ നടത്തിയ ടി വി അനുപമയെ സ്ഥാനത്തുനിന്നും മാറ്റി. . നവജ്യോത്‌ഖോസയാണ് പുതിയ ഭക്ഷ്യകമ്മീഷണര്‍. സാമൂഹികനീതിവകുപ്പിലേക്കാണു അനുപമയെ മാറ്റിയത്.സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ അധികചുമതല അനുപമ വഹിക്കും.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് വിവിധ വകുപ്പ് മേധാവികളെ മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചത്. മിനി ആന്റണിയെ സിവില്‍ സപ്ലൈസ് കമ്മീഷണറായും നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഐടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവു, സിവില്‍ സപ്‌ളൈസ് വകുപ്പ് ഡയറക്ടറായി വി. രതീശന്‍, പഞ്ചായത്ത് ഡയറക്ടറായി പി. ബാലകിരണ്‍ എന്നിവരെയും നിയമിച്ചു.