കൊല്ലം, മലപ്പുറം സ്ഫോടനങ്ങൾ പ്രതികാരമാണെന്ന് ബേസ് മൂവ്മെന്റ്; ഉത്തരവാദിത്തം ബേസ് മൂവ്മെന്റ് ഏറ്റെടുത്തു

single-img
3 November 2016

55183382
കൊല്ലം, മലപ്പുറം സ്‌ഫോടനങ്ങള്‍ പ്രതികാരമെന്ന് ബേസ് മൂവ്‌മെന്റ്.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്നു വ്യക്തമാക്കി പെന്‍ഡ്രൈവിലെ വിഡിയോയിലൂടെയാണ് ബേസ് മൂവ്‌മെന്റ് അറിയിച്ചത്. കൊല്ലം സ്‌ഫോടനം ഇസ്രത് ജഹാന്‍ വധത്തിന്റെ പ്രതികാരമാണ്.

മൈസൂര്‍ സ്‌ഫോടനം യാക്കൂബ് മേമന്‍ വധത്തിലുള്ള പ്രതിഷേധവും. ഇസ്രത്, യാക്കൂബ് വധത്തിന്റെ വാര്‍ഷികങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇസ്രത് ജഹാന്‍ – യാക്കൂബ് മേമന്‍ വധങ്ങളുടെ വാര്‍ഷികങ്ങളില്‍ ചെയ്ത പ്രതികാരം ഇനിയും തുടരുമെന്നു സൂചിപ്പിക്കുന്നതാണു പെന്‍ഡ്രൈവിലെ വിഡിയോ. പൊലീസ് നടപടികള്‍ കാരണം ചിന്നഭിന്നമായി പോയ അല്‍-ഉമ ബേസ് മൂവ്‌മെന്റ് എന്ന പേരില്‍ പ്രതികാരം തുടങ്ങിയെന്ന് അനുഭാവികള്‍ക്കു സൂചന നല്‍കാനാണു സ്‌ഫോടനങ്ങളെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അല്‍-ഉമയുടെ പുതിയ രൂപമായ ബേസ് മൂവ്‌മെന്റ് നടത്തിയ സ്‌ഫോടനങ്ങള്‍ ആസൂത്രിതവും കൃത്യമായ ലക്ഷ്യവുമുള്ളതാണെന്നു വ്യക്തമാക്കുന്നതാണു മലപ്പുറത്തുനിന്നു ലഭിച്ച പെന്‍ഡ്രൈവിലെ വിഡിയോ.

പ്രതികാരം തുടരുമെന്ന സൂചനകള്‍ നല്‍കുന്ന വിഡിയോ ഗൗരവകരമായിട്ടാണ് അന്വേഷണ സംഘം കാണുന്നത്.വലിയ സ്‌ഫോടനങ്ങള്‍ ആസുത്രണം ചെയ്യുന്നതിന്റെ പരീക്ഷണങ്ങളാണ് ഈ ചെറിയ സ്‌ഫോടനങ്ങള്‍ എന്നതാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.അക്രമം ഇനിയും ഉണ്ടാവുമോ എന്ന ആശങ്കയിലാണ് കേരളം