മണിയും ജയരാജനും ലോക റെക്കോഡ് ഇട്ട മണ്ടന്മാര്‍ എംഎം മണിക്ക് മറുപടിയുമായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തി

single-img
3 November 2016
m-m-mani55201491606amഇടുക്കി: മന്ത്രിമാരെ മണ്ടന്മാരെന്ന് വിളിച്ചതിന് എംഎം മണിക്ക് മറുപടിയുമായി ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പുംചോല എംഎല്‍എയുമായ എംഎം മണിയും ഇ പി ജയരാജനുമാണ് മണ്ടന്മാര്‍ എന്നും ഇക്കാര്യത്തില്‍ ലോക റെക്കോഡ് ഇട്ടവരാണ് രണ്ടു പേരുമെന്നും സിപിഎമ്മിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ഇവരാണെന്നും സിപിഐ ജില്ലാ നേതൃത്വം പറഞ്ഞു.
 സിപിഎം സിപിഐ പോര്‍ മുഖം തുറന്നുള്ള ഏറ്റവും പുതിയ വിവാദം പൊട്ടി വിടര്‍ന്നത് ഇടുക്കിയിലെ കര്‍ഷകസംഘത്തിന്റെ ജില്ലാ സമ്മേളന വേദിയില്‍ നിന്നും ആയിരുന്നു. പരിപാടിയിലെ ഉദ്ഘാടന പ്രസംഗത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും കൃഷിമന്ത്രി സുനില്‍ക്കുമാറും ഒന്നും അറിയാത്തവരാണെന്നും ഇവരുടെ മണ്ടത്തരങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിസന്ധിയെന്നും പറഞ്ഞിരുന്നു. ഇടുക്കിയിലെ പട്ടയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ റവന്യൂ മന്ത്രിക്ക് ഒന്നുമറിയില്ലെന്നും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ കൃഷിവകുപ്പിന് എതിരേ പ്രതിഷേധവുമായി രംഗത്ത് വരണമെമന്നും മണി പറഞ്ഞിരുന്നു.
എംഎം മണിക്ക് കുശുമ്പാണെന്നും മുന്നണി സംവിധാനത്തില്‍ പാടില്ലാത്ത പ്രസ്താവനയാണ് മണി നടത്തിയതെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ വ്യക്തമാക്കി. മണിയുടെ പ്രസംഗം പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ഇടുക്കി സിപിഐ നേതൃത്വം മറുപടിയുമായി എത്തിയത്. നേരത്തേ കാന്തല്ലുര്‍ മരം മുറിക്കലുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി എടുത്ത നിലപാടുകളെ തുടര്‍ന്ന് സിപിഎം സിപിഐ തര്‍ക്കം ജില്ലയില്‍ നില നില്‍ക്കുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു എംഎം മണി സമ്മേളനത്തില്‍ സിപിഐ മന്ത്രിമാരെ ആക്ഷേപിച്ചത്.