ആര് ബലാത്സംഗം ചെയ്തപ്പോഴാണ് കൂടുതല്‍ സുഖം’;നാലുപേര്‍ പീഡിപ്പിച്ചതിനേക്കാള്‍ വലിയ ബലാത്സംഗമാണ് പേരാമംഗലം സിഐയില്‍ നിന്ന് വാക്കുകൊണ്ട് നേരിട്ടതെന്ന് യുവതി.

single-img
3 November 2016

14937948_624193917789314_59483594_nതൃശൂര്‍: വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗം സംബന്ധിച്ചു പരാതിപ്പെട്ട യുവതിയെ അധിക്ഷേപിച്ച സി.ഐയുടെ പേര് പുറത്ത്. പേരാമംഗലം സി.ഐയായിരുന്ന മണികണ്ഠനാണ് യുവതിയെ അധിക്ഷേപിച്ചത്.‘ആര് ബലാത്സംഗം ചെയ്തപ്പോഴായിരുന്നു കൂടുതല്‍ സുഖം? വലുപ്പം എത്രയായിരുന്നു’ എന്നത് പോലുള്ള വളരെ മോശമായ ചോദ്യങ്ങളാണ് സി.ഐ തന്നോട് ചോദിച്ചതെന്ന് യുവതി ആരോപിച്ചിരുന്നു.നാലു പേര്‍ പീഡിപ്പിച്ചതിനേക്കാള്‍ വലിയ ബലാത്സംഗമാണ് പേരാമംഗലം സിഐയില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് യുവതി പറഞ്ഞു.
കൂടാതെ മാനഭംഗ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. മൊഴി മാറ്റിപ്പറയാന്‍ പോലീസുകാരാണ് സ്റ്റേഷനില്‍ വച്ച് പഠിപ്പിച്ചത്. 2014 ലാണ് സംഭവം നടന്നത്. എന്നാല്‍ 2016 ആഗസ്റ്റ് 14 നാണ് പരാതി നല്‍കിയത്. വനിതാ സെല്ലിലാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് പേരാമംഗലം സിഐക്ക് പരാതി നല്‍കുകയായിരുന്നു. സ്‌റ്റേഷനിലെത്തിയ രാഷ്ട്രീയ സ്വാധീനമുള്ള പ്രതികള്‍ക്ക് ഒപ്പം നിര്‍ത്തിയാണ് പലപ്പോഴും പോലീസുകാര്‍ ചോദ്യം ചെയ്തത്. പട്ടിയെ പോലെയാണ് ഞങ്ങളെ സ്‌റ്റേഷനില്‍ ഇരുത്തിയത്. നാടുതോറും തെളിവെടുപ്പിനെന്ന് പറഞ്ഞ് കൊണ്ടു നടന്ന് അവഹേളിച്ചു. മാനസിക പീഡനവും അവഹേളനവും സഹിക്ക വയ്യാതായപ്പോള്‍ ഇതെങ്ങനേയും അവസാനിപ്പിച്ചാല്‍ മതിയെന്നായി. ആള്‍ക്കാരുള്ള സ്ഥലത്ത് നിര്‍ത്തിയിട്ട് എന്നോട് സ്ഥലം കാണിച്ചു തരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി
ജയന്തനുമായി ഒത്തുതീര്‍പ്പിന് പോലീസുകാരാണ് നിര്‍ബന്ധിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ പറയാനുള്ള മൊഴി പോലീസ് സ്‌റ്റേഷനില്‍ ഇരുത്തിയാണ് പഠിപ്പിച്ചു തന്നത്. പോലീസുകാരാണ് ഇത് ചെയ്തത്. മജിസ്‌ട്രേറ്റിന്റെ ഓഫീസില്‍ മൊഴി പറയാന്‍ എത്തിച്ചത് പ്രതികളുടെ കാറിലാണ്. തന്നെ മജിസ്‌ട്രേറ്റിന് മുന്നിലേക്ക് വിട്ടത് ഭര്‍ത്താവിനെ കാറില്‍ പിടിച്ചു വച്ചിട്ടാണ്. ജീവിതം തന്നെ മടുത്ത അവസ്ഥയിലാണെന്ന് യുവതി പറഞ്ഞു.
അതേസമയം ആരോപണങ്ങൾ സി.ഐ മണികണ്ഠൻ നിഷേധിച്ചു യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പറഞ്ഞ സി.ഐ വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിച്ചു.