ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍: പ്രതിരോധമന്ത്രിയ്ക്ക് പരാതി നല്‍കാന്‍ കഴിയാത്തതിനെത്തുടർന്ന് വിമുക്തഭടന്‍ ആത്മഹത്യ ചെയ്തു.

single-img
2 November 2016

orop

ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ ഡല്‍ഹിയിലെ ജന്തർ മന്തറില്‍ സമരം നടത്തിവന്ന വിമുക്തഭടന്‍ ആത്മഹത്യ ചെയ്തു. രിയാനയിലെ ബുംല ഗ്രാമവാസിയായ വിരമിച്ച സൈനികന്‍ സുബൈദാര്‍ രാം കിഷെന്‍ ഗ്രെവാള്‍ ആണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് ബുംല ഗ്രാമം. ആത്മഹത്യ ചെയ്ത സുബൈദാര്‍ രാം കിഷെന്‍ ആത്മഹത്യ കുറിപ്പ് എഴുതി വച്ചിട്ടുണ്ട്.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രിയ്ക്ക് പരാതി നല്‍കാന്‍ രാം കിഷെനു കഴിഞ്ഞിരുന്നില്ല..ഇതിനെത്തുടർന്നായിരുന്നു ആത്മഹത്യ.ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ തന്റെ ശ്രമങ്ങള്‍ക്ക് സാധിച്ചില്ല, അതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് രാം കിഷെന്‍ മരണക്കുറിപ്പില്‍ പറയുന്നതായി അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ ഗ്രെവാളിന്റെ വീട് സന്ദര്‍ശിച്ചു.