തിരിച്ച് പോകണം കാര്‍ഷികജീവിതത്തിലേക്ക്;സിനിമ നടന്‍ ഗിന്നസ് പക്രുവിന്റെ ഫോട്ടോ വൈറലാവുന്നു

single-img
2 November 2016

14600902_1004091416399933_3239986950878171322_n

തുലാമാസ വൈകുനേരങ്ങളില്‍ കപ്പയും മുളകരച്ചതും കട്ടന്‍ചായയും കുടിച്ച് ഉമ്മറപ്പടിയില്‍ വര്‍ത്തമാനം പറയുന്ന
ഒരു കാലമുണ്ടായിരുന്നു കേരളത്തിന്..എല്ലാം ഇന്നലകളായ് മാറി.നഷ്ടപ്പെട്ടതൊക്കെയും നന്മകളായിരുന്നു.കേരളപിറവി ദിനത്തിലെ പക്രുവിന്റെ ഫോട്ടോ വൈറലായികൊണ്ടിരിക്കുകയാണ്.വലിയൊരു ചുവടു കപ്പയും പറിച്ചു കൊണ്ട് നില്‍ക്കുന്ന ഫോട്ടോയാണ് ഗിന്നസ് പക്രു ഫെയ്സ്ബുക്കിലിട്ടത്.നമ്മുടെ മണ്ണ് പൊന്നു വിളയുന്ന മണ്ണ് എന്ന ക്യാപ്ഷനോടൊയാണ് പക്രു ഫോട്ടോ പോസ്ററ് ചൊയ്തത്

കേരളത്തിന്റെ നല്ല ഇന്നലകള്‍ ഓര്‍മിപ്പിക്കുന്ന കാലത്തിലേക്കാണു പക്രുവിന്റെ ഫോട്ടോ നമ്മെ കൊണ്ടെത്തിച്ചത് .കസവു സാരി ഉടുത്ത് ചന്ദനകുറി ചാര്‍ത്തി ഫെയ്‌സ് ബുക്കില്‍ സെല്‍ഫി എടുക്കാന്‍ തിരക്കിലാകുന്ന മലയാളികള്‍ക്ക് ഗിന്നസ് പക്രു എന്ന അജയന്‍ മാതൃകയാണ്.കൃഷിയെയും കാര്‍ഷിക സംസ്‌കാരത്തെയും മറക്കുന്ന മലയാളമണ്ണിനെ ഇന്നലയിലേക്ക് ഒരു തിരിച്ച ‌പോക്ക് അനിവാര്യമാണെന്ന ഓര്‍മപ്പെടുത്തുകയാണ് പക്രു ചെയ്യുന്നത്.ഭക്ഷണം കഴിക്കാന്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളം കഴിക്കുന്നത് രാസവളങ്ങള്‍ കുത്തി നിറച്ച വിഷമാണ്.ഉന്നത ചിന്തകളുടെയും സുഖലോലുപതയുടെയും പിന്നാലെ പോകുന്ന മനുഷ്യന്‍ മറക്കുന്നത് കാര്‍ഷികസംസ്‌കാരമാണ്. കൃഷി ചെയ്ത് ജീവിച്ച അന്നത്തെ തലമുറക്ക് സ്‌നേഹമുണ്ടായിരുന്നു,പ്രകൃതിയോട് അടുത്ത ബന്ധമുണ്ടായിരുന്നു.

കൃഷി ഇഷ്ടമാണെന്നും ഭാര്യയും മക്കളും തന്റെ കൂടെയുണ്ടെന്നുമാണ് ഗിന്നസ് പക്രു പറയുന്നത്.ചോറ്റാനിക്കരയില്‍ 15 സെന്റ് സ്ഥലത്ത കപ്പയും വെണ്ടയും ഒക്കെ കൃഷി ചെയ്യുന്നുണ്ട്.കലാകാരന്‍ മാത്രമല്ല ഞാന്‍ കര്‍ഷകന്‍ കൂടിയൊണെന്നും പക്രു പറയുന്നുണ്ട്