വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഭൂമി കയ്യേറ്റ ആരോപണം;ഭാര്യയുടെ പേരിലുള്ള 151 ഏക്കര്‍ സ്ഥലം വനഭൂമി

single-img
2 November 2016

jacob-thomas-1
വനഭൂമി കൈവശം വെച്ചതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഭൂമി കയ്യേറ്റ ആരോപണം.ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരില്‍ കര്‍ണാടകത്തിലെ കുടകിലുള്ള 151 ഏക്കര്‍ ഭൂമി വനഭൂമിയാണെന്ന് കര്‍ണാടക വനംവകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഈ ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ഒക്ടോബര്‍ 27ന് ഉത്തരവ് പുറപ്പെടുവിച്ചു.
മടിക്കേരി സബ്ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി രംഗനാഥാണ് കയ്യേറ്റം ഒഴിയാന്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.വനഭൂമി കൈയ്യേറിയ സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി വരെയെത്തിയ കേസിലാണ് ഇപ്പോള്‍ ജേക്കബ് തോമസിന്റെ ഭാര്യയ്ക്ക് നോട്ടീസ് വന്നിരിക്കുന്നത്. ഭൂമി ഒഴിയണമെന്നുള്ള നോട്ടീസിന്മേല്‍ കുടകിലെ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഡെയ്‌സി അപ്പീല്‍ നല്‍കിയില്ല. തുടര്‍ന്നാണ് വനഭൂമി ഒഴിയാനാവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്

1998ല്‍ ഈ ഭൂമിയില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു നീക്കിയതായും വനംവകുപ്പ് ആരോപിക്കുന്നു. കേരളത്തിലും കര്‍ണാടകത്തിലും ബന്ധങ്ങളുള്ള തടിക്കച്ചവടക്കാരനുമായി ചേര്‍ന്നാണ് മരം മുറിച്ചു കടത്തിയതെന്നാണ് ആരോപണം.