ജീവനൊടുക്കിയ വിമുക്‌തഭടന്റെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തു

single-img
2 November 2016

rahul-gandhi-detained-650-pti_650x400_61478085780-1

പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. 70 മിനിറ്റ് കസ്റ്റഡിയിൽ വച്ചതിനുശേഷമാണ് രാഹുലിനെ വിട്ടയച്ചത്. ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതി നടപ്പിലാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബാംഗങ്ങളെ കാണാഅൻണു രാഹുൽ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലെത്തിയിൽ എത്തിയത്.

അതേസമയം, സംഭവത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തി. പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നു അദ്ദേഹം പ്രതികരിച്ചു. വിമുക്ത ഭടന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കാൻ ശ്രമിച്ച ആംആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയേയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.