പുലിമുരുകന്‍ പാരയാവുന്നു; ജീവിതം വഴിമുട്ടി വനപാലകര്‍;  നാട്ടുകാര്‍ വനപാലകരെ കയ്യേറ്റം ചെയ്യുന്നു

single-img
2 November 2016

 

puli

പുലിമുരുകന്‍ എന്ന സിനിമ കാരണം ജോലിയെടുത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് വനപാലകന്റെ പരാതി. വയനാട് വന്യജീവി സങ്കേതത്തിലെ വാര്‍ഡനാണ് ഇക്കാര്യം കാണിച്ച് മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.

മോഹന്‍ലാലിന്റെ പുതിയ സിനിമയായ പുലിമുരുകന്‍ റിലീസ് ചെയ്തതിനു ശേഷം പ്രദേശവാസികള്‍ വനപാലകരെ കയ്യേറ്റം ചെയ്യുകയാണെന്നും അത് കൂടി വരുകയാണെന്നുമാണ് വാര്‍ഡന്റെ പരാതി. ഇക്കാര്യം കാണിച്ച് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍ ചീഫ് വാര്‍ഡനാണ് പരാതി നല്‍കിയത്.

സിനിമയില്‍ വനപാലകരെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്നു. ഇത് യാഥാര്‍ത്ഥജീവിതത്തിലും ശരിയാണെന്ന് കരുതി വനപാലകരെ ആക്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. പുലിമുരുകന്റെ പ്രമേയം വനപാലകര്‍ക്കും വനസംരക്ഷണത്തിനും എതിരാണെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം. മനോഹരന്‍ പറഞ്ഞു.