പാവയ്ക്കാ തിന്നാല്‍ മതി; ആദ്യം കയ്ക്കും പിന്നെ ജീവിതം മധുരിക്കും

single-img
2 November 2016

 

bitter-gourd
ഇന്‍സുലിന്റെ കുറവുമൂലം രക്തത്തില്‍ നിന്നു പഞ്ചസാര ആിഗരണം ചെയ്യാന്‍ കോശങ്ങള്‍ക്കു കഴിയാതെ പോകുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നത്. കോശങ്ങളിലുളള ആക്ടിവേറ്റഡ് പ്രോട്ടീന്‍ കൈനെയ്‌സ് – എഎംപി എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനമാണ് പഞ്ചസാരയുടെ ആഗിരണം സാധ്യമാക്കുന്നത്. പാവയ്ക്ക എഎംപിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. രക്തത്തില്‍ നിന്നുളള പഞ്ചസാരയുടെ ആഗിരണം കൂടുന്നു; പ്രമേഹം നിയന്ത്രണവിധേയമാകുന്നു.

പാവയ്ക്കയില്‍ പോളി പെപ്‌റ്റൈഡ്- പി എന്ന ഒരു ഘടകം കൂടിയുണ്ട്. ഇന്‍സുലിന്‍ പോലെയുളള പദാര്‍ഥം. അതു പ്രമേഹം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാവയ്ക്കയിലുളള charantin എന്ന രാസവസ്തുവിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനുളള കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രണവിധേയമാക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്‍ നില ഉയര്‍ത്തുന്നു.

പതിവായി പാവയ്ക്ക കഴിക്കുന്ന പ്രമേഹബാധിതര്‍ അത് എത്രത്തോളം കഴിക്കാം എന്നതു സംബന്ധിച്ച് ഡോക്ടറുടെ നിര്‍ദേശം തേടുന്നതു നല്ലതാണ്.