വിവാഹം കഴിക്കാനില്ലെന്ന് സായ് പല്ലവി; മലയാളത്തിന്റെ സ്വന്തം മലര്‍ അങ്ങനെ പറയാനെന്താണ് കാരണം?

single-img
2 November 2016

sai-pallavi-mani-ratnam-movie
കേരളത്തിന്റെ സ്വന്തം മലരായ നടി സായ് പല്ലവി താന്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നു വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരുമായി സംസാരിക്കവെയായിരുന്നു നടി ഇത് സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാനും സായ് സമയം കണ്ടെത്താറുണ്ട്. ട്വിറ്ററിലൂടെ ആരാധകരുമായി സംസാരിക്കുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി താന്‍ വിവാഹം കഴിക്കാന്‍ ഉദേശിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി.

പ്രണയ വിവാഹമായിരിക്കുമോ വീട്ടുകാര്‍ ആലോചിച്ച് നടത്തുന്ന വിവാഹമായിരിയ്ക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് ഞാന്‍ വിവാഹം കഴിയ്ക്കുന്നില്ല എനിക്ക് എപ്പോഴും അച്ഛനെയും അമ്മയെയും ശ്രദ്ധിക്കണമെന്നാണ് താരം പറയുന്നത്.

ഡോക്ടര്‍, ഡാന്‍സര്‍, നടി ഇതില്‍ ഏതാണ് ഏറ്റവും പ്രധാനം എന്ന ചോദ്യത്തിന് അതിന് കൃത്യമായ മറുപടി നല്‍കാനാവില്ലെന്നും താരം പറയുന്നു. എന്നാല്‍ എന്റെ രോഗികളുടെ മുഖത്ത് വിരിയുന്ന ചിരി ഏറെ സന്തോാഷം തരുന്നതാണന്ന് സായ് പല്ലവി പറഞ്ഞു.സ്‌കൂള്‍ ജീവിതമാണോ കോളേജ് ജീവിതമാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ കോളേജ് ആണെന്നും ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത മൂന്ന് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ ജോലി, ഫലങ്ങള്‍, അമ്മ എന്നുമായിരുന്നു സായി പല്ലവിയുടെ മറുപടി.