ഈ പച്ചക്കറിക്കാരിയും ലോക പ്രശസ്തയാകുമോ; നേപ്പാളി സുന്ദരി കുസും ശ്രേഷ്തയുടെ ചിത്രവും വൈറലാവുന്നു

single-img
2 November 2016

 

tarkariwali

പൂച്ചക്കണ്ണുള്ള പാക്ക് യുവാവിന് ശേഷം നേപ്പാള്‍സുന്ദരി ഇന്റര്‍നെറ്റ് തരംഗമാകുന്നു. കരുത്തും സൗന്ദര്യവും തന്റേടവുമെല്ലാം ഒത്തു ചേരുന്ന അവളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയാണ് സൈബര്‍ ലോകം. നാളെ ഒരുനാള്‍ ഫാഷന്റെ ലോകം അവളെയും തേടിവരാതിരിക്കില്ല.

23-1478007331-114509-khaskhabar

അര്‍ഷദ് ഖാന് പിന്നാലെ അപൂര്‍വ ഫോട്ടോ കൊണ്ട് തരംഗമാകുകയാണ് നേപ്പാള്‍ സ്വദേശിനിയായ പച്ചക്കറി വ്യാപാരം നടത്തുന്ന യുവതി. പച്ചക്കറി കൂടയ്ക്കരികെ അലസമായി നിന്ന് ഫോണില്‍ സംസാരിക്കുന്ന പച്ച ചുരിദാര്‍ ധരിച്ച യുവതിയുടെ ചിത്രമാണ് സെന്‍സേഷണലാകുന്നത്. രൂപ്ചന്ദ്ര മഹാജന്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം പിന്നീട് ട്വിറ്ററിലൂടെ വൈറലാകുകയായിരുന്നു. പുറത്ത് പച്ചക്കറിപ്പെട്ടി തൂക്കി മനോഹരമായ പാലത്തിലൂടെ നടന്നുവരുന്ന യുവതിയുടെ മറ്റൊരു ചിത്രവും വൈറലായിട്ടുണ്ട്. കരുത്തും സൗന്ദര്യവും ഒന്നിക്കുന്ന സൗന്ദര്യമാണ് ഈ പെണ്‍കുട്ടി.

കുസും ശ്രേസ്തി

കുസും ശ്രേസ്തി

പടിഞ്ഞാറന്‍ നേപ്പാളിലെ ഗോര്‍ഖ ജില്ലയിലെ ദേവസ്ഥാനിലുള്ള ഭുംലിചോക് ഗ്രാമ സ്വദേശിനിയായ കുസും ശ്രേഷ്തയാണ് ഈ സുന്ദരിയായ പച്ചക്കറിക്കാരിയെന്ന് ഫോട്ടോഗ്രാഫര്‍ വെളിപ്പെടുത്തി. ഈ ചിത്രങ്ങളെടുക്കുമ്പോള്‍ അതിത്രമാത്രം പ്രശസ്തമാകുമെന്ന് താന്‍ ചിന്തിച്ച് പോലുമില്ലെന്നും ഫോട്ടോഗ്രാഫര്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാമത്തിലെ കൃഷിക്കാരായ ചന്ദ്രനാരായണ്‍ ശ്രേഷ്തയുടെയും ഗ്യാനു ശ്രേഷ്തയുടെയും മകളാണ് കുസും. സമീപത്തെ സ്‌കൂളില്‍ പതിനൊന്നാം ക്ലാസില്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണ് കുസും. ഒഴിവുസമയങ്ങളില്‍ അടുത്തുള്ള ചെറിയ കമ്പോളത്തില്‍ പച്ചക്കറികള്‍ വില്‍ക്കാന്‍ അവള്‍ മാതാപിതാക്കളെ സഹായിക്കുന്നു.

3333

പാകിസ്ഥാനിലെ ഒരു ചായക്കടയില്‍ ചായ അടിച്ചുകൊണ്ടിരുന്ന അര്‍ഷദ് ഖാനെന്ന യുവാവ് പെട്ടെന്നൊരു ദിവസമാണ് പ്രശസ്തനായത്. തന്റെ അത്രത്തോളം സാധാരണമല്ലാത്ത പൂച്ചക്കണ്ണും സൗന്ദര്യവുമാണ് അര്‍ഷാദിനെ ചായക്കട ജോലിയില്‍ നിന്ന് മോഡലിംഗിന്റെ ലോകത്തേക്ക് പറിച്ചു നട്ടത്. ജിയ അലിയെന്ന പാക്ക് ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോയാണ് അര്‍ഷദ് ഖാനെ പ്രശസ്തനാക്കിയത്.