ഏലൂര്‍ എച്ച്‌ഐഎല്‍ കമ്പനിയില്‍ വന്‍ തീപിടുത്തം; മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

single-img
2 November 2016

 

blast
കളമശേരി ഏലൂര്‍ എച്ച്‌ഐഎല്‍ കമ്പനിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കാര്‍ബണ്‍ഡൈ സള്‍ഫര്‍ ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് അറിയുന്നത്. തീപിടിത്തത്തിന് പിന്നാലെ വന്‍ സ്‌ഫോടനവും ഉണ്ടായി. ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു തീപിടിത്തമുണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്ന് പേരുടെ നില അതീവഗുരുതരവും രണ്ട് പേരുടെ നില ഗുരുതരവുമാണ്. ഗണപതി, പോണ്‍, ജോണ്‍, അഖില്‍, സിജോ എന്നിവര്‍ക്കാണ് പൊള്ളലേറ്റിരിക്കുന്നത്.

ടാങ്കറില്‍ നിന്നും വാതകം പ്ലാന്റിലേക്ക് നീക്കം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി.