തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഗുണ്ടകളായ മൂന്നുപേർ അറസ്റ്റിൽ;ഒന്നാം പ്രതി കോൺഗ്രസ് നേതാവ്

single-img
1 November 2016

crime

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഗുണ്ടകളായ മൂന്നുപേർ അറസ്റ്റിൽ.
തിങ്കളാഴ്ച രാത്രിയിലാണ് ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തത്. മരട് നഗരസഭ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്‍റണി ആശാംപറമ്പിലാണ് കേസിെല ഒന്നാംപ്രതി.

ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഷുക്കൂറാണ് പരാതിക്കാരന്‍. ഭൂമി ഇടപാടിന്റെ പേരില്‍ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോകുകയും ഒരുദിവസത്തിലേറെ രഹസ്യകേന്ദ്രത്തില്‍ തടഞ്ഞുവെച്ച് നഗ്നനാക്കി മര്‍ദ്ദിച്ചെന്നുമാണ് പരാതി. പിന്നീട് ഇയാളുടെ മകനെ തട്ടിക്കൊണ്ടുപോയി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാവ് ഗുണ്ടാ കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍, കെപിസിസി ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തോട് വിശദീകരണം തേടി.മറ്റൊരു കേസിൽ ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് കഴിഞ്ഞ ദിവസം സിപിഎം കളാമശ്ശേരി ഏരിയാ സെക്രട്ടറി വി എ സക്കീർ ഹുസൈനെതിരേയും കേസെടുത്തിരുന്നു