അര്‍ണാബ് ഗോസ്വാമി ടൈംസ് നൗ ചാനലിൽ നിന്ന് രാജി വെച്ചു • ഇ വാർത്ത | evartha
Channel scan

അര്‍ണാബ് ഗോസ്വാമി ടൈംസ് നൗ ചാനലിൽ നിന്ന് രാജി വെച്ചു

13-1452674242-15-1434373495-arnab-goswami-600
ടൈംസ് നൗ ന്യൂസ് ചാനലില്‍നിന്ന് ജേണലിസ്റ്റ് അര്‍ണാബ് ഗോസ്വാമി രാജിവെച്ചു. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇടി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമാണ് അര്‍ണാബ് . ന്യൂസ് അവര്‍ ഡിബേറ്റിന്റെ അവതാരകനുമായ അര്‍ണാബ് ഗോസ്വാമി  എഡിറ്റോറിയല്‍ യോഗത്തിലാണ് സ്ഥാപനത്തില്‍നിന്ന് രാജിവെക്കുന്നതായി അറിയിച്ചത്. സ്വന്തം ഉടമസ്ഥതയില്‍ പുതിയ ചാനൽ തുടങ്ങുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് ഇംഗ്ലീഷ് ന്യൂസ് പോർട്ടലായ ന്യൂസ് മിനുട്സ് റിപ്പോര്‍ട്ട് ചെയ്തു.