ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് അറുപതാം പിറന്നാളാഘോഷിക്കുന്നു;മലയാളത്തിന്റെ മഹത്വം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

single-img
1 November 2016

pinarayi-smiling
ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് അറുപതാം പിറന്നാളാഘോഷിക്കുന്നു. മലയാള നാടിന് ഇന്ന് ഷഷ്ടിപൂര്‍ത്തിയായി. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം നിലവില്‍ വന്നിട്ടാണ് ഇന്ന്് അറുപത് വര്‍ഷം തികയുന്നത്.

1498ല്‍ വാസകോഡ ഗാമ കേരളത്തിലെത്തി. 1947 ല്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും 56 വരെ കാത്തിരിന്നിട്ടാണ് മലയാളികള്‍ക്ക് സ്വന്തം ഭൂമിയായി കേരളം പതിച്ച് കിട്ടിയത്. 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍ കൊച്ചി രാജഭരണപ്രദേശങ്ങളും മദ്രാസിന്റെ ഭാഗമായ മലബാറും തെക്കന്‍ കാനറാജില്ലയിലെ കാസര്‍ഗോഡും ചേര്‍ന്ന് കേരളസംസ്ഥാനം നിലവില്‍ വന്നു.

1957 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി. ഇ എം എസ് കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയായി ചുമതലയേറ്റു. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുതായിരുന്നു കേരളം.

ആധുനികകേരളം സൃഷ്ടിക്കപ്പെട്ടതിനുപിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ വലിയ സംഭാവനയുമുണ്ട്്. വൈക്കംഗുരുവായൂര്‍പാലിയം സത്യഗ്രഹങ്ങള്‍, പുന്നപ്രവയലാറിന്റെയും കരിവെള്ളൂര്‍, കയ്യൂര്‍, തില്ലങ്കരി, കാവുമ്പായി, ഒഞ്ചിയം, മുനയംകുന്ന് സമരങ്ങളുയുമൊക്കെ നല്‍കിയ സംഭാവനകളാണ് ഐക്യകേരളത്തിന്റെ പിറവിക്ക് കാരണമായി മാറിയത്.

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തന്നെ മനോഹരം അതീവ സുന്ദരിയുമായി കേരളം പിന്നീട് അങ്ങ് അറിയപ്പെട്ടു തുടങ്ങി. ആരോഗ്യവിദ്യാഭ്യാസമേഖലയില്‍ ലോകത്തിനു തന്നെ മാതൃകയാവാനുള്ള വളര്‍ച്ച കേരളം കൈവരിച്ചു.

രാജ്യത്ത് നാന ജാതി മതസ്ഥര്‍ തിങ്ങി പാര്‍ക്കുന്നത് കേരളത്തില്‍ മാത്രമായിരിക്കും. വയലോരങ്ങളും കാവുകളും, ആല്‍ത്തറയും അമ്പലമുറ്റവും പിന്നെ പള്ളികളും ഒന്നിച്ച് ഉയര്‍ന്ന മണ്ണില്‍ വിപ്ലവത്തിന്റെ ചോരപാടുകള്‍ ഇന്നും കാണം മലയാളനാടിന്റെ മുറ്റത്ത്.

അറുപതാം വാര്‍ഷികം പ്രമാണിച്ച് കേരള നിയമസഭയില്‍ വിപുലമായ പരിപടികളാണ് നടക്കുന്നത്. അറുപതാം വാര്‍ഷികദിനത്തില്‍ നിയമസഭയില്‍ സംസാരിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കള്‍ നാളിതുവരെ കേരളം സ്വന്തമാക്കിയ നേട്ടങ്ങള്‍ അനുസ്മരിക്കുകയും ലോകത്തിന് തന്നെ മാതൃകയായി സംസ്ഥാനം വളരുമെന്ന പ്രത്യാശ പങ്കുവെച്ചു. തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോറ്റി ശ്രീരാമുലു നടത്തിയ ജീവത്യാഗമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് വഴിവെച്ചത്. കേരള സംസ്ഥാനം യാഥാര്‍ത്ഥ്യമാക്കിയതിന് മലയാളികള്‍ പോറ്റി ശ്രീരാമുലുവിന് നന്ദി പറയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നിയമസഭയില്‍ അഭിസംബോധന ചെയ്തു  സംസാരിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കടന്നു പോയ അറുപത് വര്‍ഷക്കാലത്തില്‍ കേരള നിയമസഭ നടത്തിയ നിര്‍ണായക നിയമനിര്‍മ്മാണങ്ങളെക്കുറിച്ച് അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. ലോകത്തിന്റെ ഏതു കോണില്‍ ചെന്നും ജീവിതം കരുപ്പിടിപ്പിക്കാന്‍ കഴിവുള്ള മലയാളികള്‍ വിശ്വപൗരന്‍മാരാണെന്ന്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.