മലയാളത്തില്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു കൊണ്ട് പ്രധാനമന്ത്രി

single-img
1 November 2016

26-narendra-modi-tea
ന്യൂഡല്‍ഹി: കേരളം ഇന്ന് അറുപതാമത് കേരളപ്പിറവി ദിനം ആഘോഷിക്കുമ്പോള്‍ മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നുവെന്നും സംസ്ഥാനം പുരോഗതിയുടെ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മറ്റു ഇന്ത്യന്‍ ഭാഷകളെപ്പോലെ മലയാള ഭാഷയും വിദേശഭാഷകളേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു.