ഗര്‍ഭിണികള്‍ മത്സ്യം കഴിക്കുന്നത് കുട്ടികളിലെ അലര്‍ജി പോലുള്ള അസുഖങ്ങളെ ചെറുക്കാന്‍ കഴിയുമെന്ന് പഠനം

single-img
1 November 2016

 

24THBIGFATFISH_1497446fമത്സ്യം കഴിക്കുന്നത് കുട്ടികളിലുണ്ടാവുന്ന അലര്‍ജികള്‍ കുറക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അമ്മമാര്‍ എണ്ണമയമുള്ള മത്സ്യം കഴിക്കുന്നത് മുലപ്പാലിലുടെ കുട്ടികളുടെ ആസ്ത്മ, ഭക്ഷണം കഴിക്കുമ്പോളുണ്ടാവുന്ന അലര്‍ജി അതുപോലെ ജലദോഷ പനി തുടങ്ങിയ രോഗങ്ങളില്‍ നിന്നും ഒരുപരിധി വരെ രക്ഷനേടാം.

ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കുട്ടികളിലേക്ക് മുട്ടയും മത്സ്യവും എത്തുന്നത് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയുണ്ടാകുന്നതിനുള്ള പ്രധാന സ്രോതസ്സ് ആണ്. 11 മാസത്തിനു മുന്‍പു പ്രായമുള്ള കുട്ടികളിലെ അലര്‍ജി മുമ്പ് വളരെ റിസ്‌ക് ഉള്ളതായിരുന്നു. എന്നാല്‍ കുടുംബത്തിലെ മത്സ്യത്തിന്റെ ഉപഭോഗം അലര്‍ജി സാധ്യത കുറയ്ക്കാന്‍ കഴിയുന്നു എന്ന് കരീന്‍ ജോണ്‍സണ്‍ സ്വീഡന്‍ യൂണിവേര്‍സിറ്റി ഓഫ് ടെക്‌നോളജിയുടെ ഭാഗമായുള്ള പ്രസ്താവനയില്‍ പറയുന്നു.

ചെറുപ്പം മുതലെ മത്സ്യം കഴിക്കുന്ന കുട്ടികളില്‍ അലര്‍ജികള്‍ കുറവായിരിക്കും. അവരുടെ രക്തത്തില്‍ ഒമേഗ 3 ഉയര്‍ന്ന നിലയില്‍ ഉണ്ടായിരിക്കും. ജനിച്ച സമയത്തും അതുപോലെ നാലുമാസത്തിനും ശേഷവും ആരോഗ്യമുള്ള കുട്ടികളുടെ രക്തത്തില്‍, ഒമേഗ 3 ഫാറ്റി ആസിഡ് , ഇപിഎ ആസിഡ് എന്നിവയുടെ ഉയര്‍ന്ന അനുപാതങ്ങള്‍ ഉണ്ടായിരുന്നു.

അതിനാല്‍ ഗര്‍ഭിണികളായിരിക്കുന്ന സ്ത്രീകള്‍ മത്സ്യം നന്നായി കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഉത്തമമായിരുക്കുമെന്നാണ് ജോണ്‍സണ്‍ വിശദീകരിക്കുന്നത്.