അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്;19കാരി കൊല്ലപ്പെട്ടു;l സൈന്യം തിരിച്ചടിക്കുന്നു.

single-img
1 November 2016

soldier-generic-afp_650x400_61475224017
അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. സാംബയിലെ രാംഗഡ് റാംഗെഡ് സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ 19 കാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടു. പുലര്‍ച്ചെ അഞ്ച് മണിമുതലാണ് പാക്ക് സൈന്യം വെടിവയ്പ്പ് തുടങ്ങിയത്. സാംബാ മേഖലയിലെ രാംഗാവിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്നു ഗ്രാമീണർക്ക് പരിക്കേറ്റു. ഇന്ത്യൻ സൈന്യം ശക്‌തമായി തിരിച്ചടിക്കുകയാണ്.

തിങ്കളാഴ്ച രാത്രിയില്‍ രജൗരി മേഘലയിലുണ്ടായ വെടിവയ്പ്പില്‍ ഒരു ജവാനും വീട്ടമ്മയും കൊല്ലപ്പെട്ടിരുന്നു. റൈഫിള്‍മാനായ ബിമല്‍ തമങ്ങും(20) റാഷിദ ബി (50)എന്ന സ്ത്രിയുമാണ് കൊല്ലപ്പെട്ടത്

ഇന്നലെ വെടിനിർത്തൽ ലംഘിച്ച് പാക്ക് സേന നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഒരു വീട്ടമ്മയും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്കു സമീപം പൂഞ്ച്, രജൗറി ജില്ലകളിലെ സേനാ പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമാക്കിയായിരുന്നു പാക്ക് റേഞ്ചേഴ്സിന്റെ വെടിവയ്പ്. രജൗറി സെക്ടറിൽ നടത്തിയ വെടിവയ്പിലാണു സൈനികൻ ബിമൽ തമാങ് (20) വീരമൃത്യു വരിച്ചത്.