അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് തന്നെ കരുതിക്കൂട്ടി ദ്രോഹിക്കാന്‍ ശ്രമിക്കുന്നതായി ടോം ജോസ്

single-img
1 November 2016

tomjose18

തിരുവനന്തപുരം : വിജിലന്‍സ് തന്നെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നതായി തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്. അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് തന്നെ വേട്ടയാടുകയാണെന്നും ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ കത്തിൽ ടോംജോസ് ആരോപിച്ചു.

അനധികൃത സ്വത്തുണ്ടെന്ന കണ്ടെത്തല്‍ തെറ്റാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതി സര്‍ക്കാര്‍ നേരത്തെ പരിശോധിച്ച് തള്ളിയതാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നീക്കമെന്നും ടോം ജോസ് കത്തില്‍ പറയുന്നു.

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ടോം ജോസിന്റെ ഫ്‌ളാറ്റുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ നിരവധി സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഉള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. റെയ്ഡ് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ ചീഫ് സെക്രട്ടറിയ്ക്ക് അടുത്ത ദിവസം റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ്, ടോംജോസ് പരാതിയുമായി രംഗത്തെത്തിയത്.