മുടികൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്‌നം? ഉള്ളിയിലുണ്ട് പ്രതിവിധി

single-img
31 October 2016

 

onion

ഇന്ന് ഏറ്റവുമധികം യുവാക്കള്‍ കഷ്ടപ്പെടുന്നത് മുടി പരിപാലനത്തിനാണ്. സുന്ദരമായ മുടി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ പുരുഷന്മാരും സ്ത്രീകളും ഒരേ പോലെ നേരിടുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പോഷകാഹാരക്കുറവ്, വിറ്റമിന്‍ എ ഇല്ലാത്തത്, പ്രോട്ടീന്‍ അപര്യാപ്തത, കാലാവസ്ഥ, താരന്‍, കേശപരിപാലനത്തിലെ വീഴ്ചകള്‍, ചില മരുന്നുകളുടെ പാര്‍ശ്വഫലം എന്നിവയാണ് മുടി കൊഴിച്ചിലിലേക്കു എത്തിക്കുന്നത്.

എന്നാല്‍ ഇനി മുടി കൊഴിച്ചിലിന്റെ ശ്വാശത പരിഹാരത്തിനായി മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന വില കൂടിയ മരുന്നുകള്‍ വേണ്ട, അതിന് അങ്ങനെ ഒരു പരിഹാര മാര്‍ഗമാണ് ഉള്ളി.

ഉള്ളി നീര് ഉപയോഗിക്കേണ്ട വിധം

ചെറിയ ഉള്ളി അല്ലെങ്കില്‍ സവാള തൊലി കളഞ്ഞതിനു ശേഷം ചെറുതായി മുറിക്കുക. ഈ കഷണങ്ങള്‍ മിക്സിയിലടിച്ച് നീരു പിഴിഞ്ഞെടുക്കാം. ഇത് ശിരോചര്‍മത്തില്‍ നന്നായി തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നു തവണ ചെയ്താല്‍ മുടി കൊഴിച്ചില്‍ അകന്ന് മുടി നന്നായി വളരും.

മുടി കൊഴിച്ചില്‍ ആണ്‍പെണ്‍ ഭേദമെന്യേ ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. എന്നാല്‍, അധികം ചെലവില്ലാതെ ആര്‍ക്കും വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒരു എളുപ്പ മാര്‍ഗമാണിത്

ഉള്ളി കൊണ്ടുള്ള ഗുണം

ഉള്ളിയിലടങ്ങിരിക്കുന്ന സള്‍ഫര്‍ തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ശിരോചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ തടഞ്ഞ് മുടികൊഴിച്ചില്‍ അകറ്റാനും ഉള്ളി നീരു സഹായിക്കും.

ഉള്ളിനീര് പുരട്ടുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടുന്നത് നല്ലതാണ്. ഇത് ഉള്ളിനീര് തലയോടില്‍ ശരിക്കു പിടിയ്ക്കുന്നതിന് സഹായിക്കും.