ജിഷാ വധക്കേസ് തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയില്‍; അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധം

single-img
31 October 2016

 

jisha

കൊച്ചി: ജിഷാവധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാപ്പു എറണാകുളം സെഷന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നാളെ പരിഗണിക്കാമെന്ന് വ്യക്തമാക്കി. ജിഷാവധക്കേസിലെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പാപ്പു ആരോപിച്ചു. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്.

ജിഷയെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന പോലീസ് വാദം വിശ്വസിക്കാന്‍ കഴിയില്ലെന്നും പാപ്പു ഹര്‍ജിയില്‍ പറയുന്നു. സെപ്തംബര്‍ 17നാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.