എന്താണ് ഭായ്.. ഇങ്ങനെയൊക്കെ ചെയ്യാമോ? പിണറായി വിജയനെ അപമാനിക്കാന്‍ പ്രേതം സിനിമയിലെ സ്‌ക്രീന്‍ ഷോട്ടുമായി വ്യാജപ്രചരണം • ഇ വാർത്ത | evartha
Kerala

എന്താണ് ഭായ്.. ഇങ്ങനെയൊക്കെ ചെയ്യാമോ? പിണറായി വിജയനെ അപമാനിക്കാന്‍ പ്രേതം സിനിമയിലെ സ്‌ക്രീന്‍ ഷോട്ടുമായി വ്യാജപ്രചരണം

prethamnews1
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുസര്‍ക്കാരിനേയും വിമര്‍ശിക്കാനായി പ്രേതം സിനിമയിലെ വാര്‍ത്ത ഷെയര്‍ ചെയ്ത് വെട്ടിലായിരിക്കുകയാണ് ചിലര്‍. ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഒരു കഥാപാത്രത്തിന്റെ ആത്മഹത്യ പരാമര്‍ശിക്കുന്ന രംഗത്തില്‍ നിന്നുള്ളതാണ് ഈ പത്രകട്ടിംഗ്. ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ് അസോസിയേഷന്‍ എന്ന പേജിലും ഈ സിനിമാ വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്.

‘എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ തൊള്ളായിരം ചങ്കന്റെ കാലത്ത് രോഗികള്‍ പോലും ആത്മഹത്യ ചെയ്യുന്നു’ എന്ന കുറിപ്പോടെയാണ ഈ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന ഫ്രീ തിങ്കേഴ്‌സ് പേജിലാണ് എച്ച്‌ഐവി ബാധിതായ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്. പ്രേതം എന്ന ജയസൂര്യാ ചിത്രത്തിലെ ഒരു രംഗത്തില്‍ ഉള്ളതാണ് ഈ പത്രവാര്‍ത്ത.

സിനിമയിലെ നായികാകഥാപാത്രം ആത്മഹത്യ ചെയ്തു എന്ന് കാണിക്കുവാനാണ് ഈ വാര്‍ത്തയും ചിത്രവും സിനിമയില്‍ കാണിക്കുന്നത്. എന്നാല്‍ കാര്യമറിയാതെ ഇടത് വിരുദ്ധര്‍ വാര്‍ത്ത ഷെയര്‍ ചെയ്യുകയായിരുന്നു.