സിനിമയിലെ മദ്യപാനം യുവാക്കളെ വഴിതെറ്റിക്കുന്നു: കമല്‍

single-img
31 October 2016

spirit

സിനിമയില്‍ മദ്യപാനരംഗങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന് സംവിധായകന്‍ കമല്‍. ലഹരിക്കെതിരെ ചാവക്കാട് പൗരാവലിയും പ്രോഗ്രസ്സീവ് ചാവക്കാടും ചേര്‍ന്ന് പുത്തന്‍കടപ്പുറത്ത് സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നായകന്റെ ഹീറോയിസത്തിന് ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ പഴയകാല സിനിമകളില്‍ ഉണ്ടായിരുന്നില്ലയെന്നും പില്‍ക്കാലത്ത് അത്തരം സിനിമകള്‍ വര്‍ധിച്ചുവന്നുവെന്നും പറഞ്ഞ കമല്‍ നമ്മുടെ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിയോടുള്ള ആസക്തിക്ക് അമിത മദ്യപാനം ദൃശ്യവത്കരിക്കുന്ന സിനിമകള്‍ കാരണമാകുന്നുവെന്നും കൂട്ടിചേര്‍ത്തു.

ഇത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ സ്‌കൂള്‍തലത്തില്‍തന്നെ കുട്ടികള്‍ക്ക് ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു