കെഎം ഏബ്രഹാമിന് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്ക്

single-img
30 October 2016

thomas_isaac_facebook3x2

ആലപ്പുഴ: കെ.എം ഏബ്രഹാമിന് പിന്തുണയുമായി ധനമന്ത്രി രംഗത്ത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിനു വിധേയനായ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം ഐഎഎസ് മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഏബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധന വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിനു പിന്തുണയുമായി ധനമന്ത്രി രംഗത്തെത്തിയത്.

നികുതി വകുപ്പില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഏബ്രഹാം നടത്തുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് ഏബ്രഹാം. സഹാറ കേസിലെ അദ്ദേഹത്തിന്റെ നിലപാട് അതിനു തെളിവാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കേന്ദ്രസര്‍ക്കാരിനു കീഴിലും അദ്ദേഹം അഴിമതിവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്.

വിജിലന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമെന്ന് മന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികള്‍ക്ക് ഉത്തരവാദികള്‍ ഉദ്യോഗസ്ഥരല്ല, അന്നത്തെ സര്‍ക്കാരാണ്. അതേസമയം, താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചു തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുമെന്നു മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരത്തുക നല്‍കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.