സേവനങ്ങള്‍ കൈക്കുള്ളില്‍ ഒതുക്കിക്കൊണ്ട് റെയില്‍വേയും

single-img
30 October 2016

indian_railways_android_app_301812061480

ന്യൂഡല്‍ഹി: റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി മുതല്‍ സുതാര്യമായിരിക്കും. എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കിക്കൊണ്ട് പുതിയ മൊബൈല്‍ ആപ്പ് വരുന്നു. ടിക്കറ്റ് ബുക്കിങ് മുതല്‍ പോര്‍ട്ടര്‍മാരുടെ സഹായം തേടുന്നത് വരെയുള്ള 17 സേവനങ്ങള്‍ പുതിയ ആപ്പിലൂടെ ലഭ്യമായിരിക്കും. ടാക്സി ബുക്കിങ്, താമസിക്കാനുള്ള മുറി ബുക്കിങ്, ഇഷ്ടപ്പെട്ട റെസ്റ്റോറന്റില്‍ നിന്നുള്ള ഭക്ഷണം, സ്റ്റേഷന് പുറത്ത് യാത്രക്കാരന്‍ ആഗ്രഹിക്കുന്ന ഹോട്ടല്‍ മുറി അങ്ങനെ എല്ലാ സേവനങ്ങളും പുതിയ മൊബൈല്‍ ആപ്പിലൂടെ ലഭ്യമായിരിക്കും.

അടുത്ത വര്‍ഷം ആദ്യം പുതിയ ആപ്പ് അവതരിപ്പിക്കും. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഒക്കെ ആപ്പുകള്‍ നിലവിലുണ്ടെങ്കിലും എല്ലാ സേവനങ്ങളും ഒന്നിച്ച് നല്‍കുന്ന ആപ്പ് ലഭ്യമല്ല. വീല്‍ചെയര്‍ സൗകര്യം വേണമെങ്കില്‍ അത്, സ്റ്റേഷനിലെ വിശ്രമമുറി ആവശ്യമെങ്കില്‍ അത്, ബര്‍ത്തിലേക്ക് ബെഡ്റോള്‍ എന്നിങ്ങനെയുള്ള സേവനങ്ങളും ഇതിലൂടെ ബുക്ക് ചെയ്യാം.