ആറന്മുള പുഞ്ചയില്‍ മുഖ്യമന്ത്രി വിത്തെറിഞ്ഞു;വിമാനത്താവളം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി.

single-img
29 October 2016

cm-1ആറന്മുള: രണ്ട് പതിറ്റാണ്ടിന് ശേഷം ആറന്മുള പുഞ്ചയില്‍ വിത്തിറക്കി. വിമാനതാവള പദ്ധതിക്കായി കണ്ടെത്തിയ പ്രദേശം ഉള്‍പ്പെടുന്ന 56 ഹെക്ടര്‍ തരിശ് നിലത്താണ് വിത്തിറക്കിയത്.കര്‍ഷകര്‍ക്ക് എന്നും പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരുടെ കൈയ്യിലുള്ള നിലങ്ങളിലാണ് ആദ്യം നെല്‍കൃഷി നടത്തുന്നത്.
കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്, റാന്നി എം.എല്‍.എ രാജു എബ്രഹാം എന്നിവര്‍ വിത്ത് വിതയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ഒരുകോടി 53 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കേണ്ടി വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഘട്ടം ഘട്ടമായി സര്‍ക്കാര്‍ നല്‍കും.

വിമാനത്താവളത്തിനായി കെ.ജി.എസിന് സ്വകാര്യ വ്യക്തി നല്‍കിയ ഭൂമി ഏറ്റെടുത്താണ് ഇവിടെ കൃഷി നടത്തുന്നത്. എന്നാല്‍ വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് നെല്‍കൃഷി വ്യാപിപ്പിക്കണമെങ്കില്‍ അവിടുത്തെ തോടും ചാലും പുനരുദ്ധരിക്കേണ്ടതായുണ്ട്. ഇവയുടെ ഒഴുക്ക് തടസപ്പെടുത്തി മണ്ണിട്ട് നികത്തിയത് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളു.
ഇടതു മുന്നണി സര്‍ക്കാറിന്റ ആദ്യ മന്ത്രിസഭാ യോഗ തീരുമാനമായിരുന്നു ആറന്മുള വിമാന താവള പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുന്നത്.