എറണാകുളം എസ്പി ഓഫീസിന്റെ ബോര്‍ഡ് വീടിന് മുന്നില്‍; മൂന്ന് ദിവസമായിട്ടും വ്യാജ ബോര്‍ഡ് മാറ്റിയില്ല

single-img
29 October 2016

 

sp-office

എറണാകുളത്ത് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന്റെ ബോര്‍ഡ് ഒരു വീടിന് മുന്നില്‍ സ്ഥാപിച്ച നിലയില്‍. എറണാകുളം മെഡിക്കല്‍ സെന്ററിന് സമീപം കാഞ്ഞിരത്തിങ്കല്‍ റോഡില്‍ ഇടതുവശത്തുള്ള ഒരു വീട്ടിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

മൂന്ന് ദിവസമായി ഈ ബോര്‍ഡ് ഇവിടെ കാണുന്നുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു. യഥാര്‍ത്ഥത്തില്‍ എറണാകുളത്തെ എസ് പി ഓഫീസ് ആലുവയിലാണ് സ്ഥിതി ചെയ്യുന്നത്. സംഭവമറിഞ്ഞ് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി. അതേസമയം ഒരു സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായാണ് ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അത് അഴിച്ചു വയ്ക്കാന്‍ മറന്നുപോയതാണെന്നും പാലരിവട്ടം എസ്‌ഐ ഇ വാര്‍ത്തയോട് പറഞ്ഞു.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് അത് അഴിച്ചുവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. പോലീസിന്റെ ബോര്‍ഡ് സിനിമകളില്‍ ചിത്രീകരണത്തിനായി ഉപയോഗിക്കുകയാണെങ്കില്‍ ആവശ്യം കഴിഞ്ഞാല്‍ അത് അഴിച്ചുവയ്ക്കുകയോ മൂടി വയ്ക്കുകയോ ചെയ്യണമെന്നാണ് നിയമം.