വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: അഫ്ഗാന്‍ മൊണാലിസയെ അടുത്തയാഴ്ച വിട്ടയക്കും

single-img
29 October 2016

 

afgan-monalisa

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന് അറസ്റ്റിലായ അഫ്ഗാന്‍ മൊണാലിസ ഷര്‍ബത്ത് ഗുലയെ അടുത്തയാഴ്ച വിട്ടയക്കും. ഇസ്ലാമിലെ അഫ്ഗാന്‍ പ്രതിനിധിയാണ് ഷര്‍ബത്തിനെ വിട്ടയക്കുന്ന കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഷര്‍ബത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നവംബര്‍ ഒന്നോടെ അവരുടെ മോചനം സാധ്യമാകുമെന്നുമാണ് അഫ്ഗാന്‍ നയതന്ത്ര പ്രതിനിധി ഒമര്‍ സാക്കില്‍വാല്‍ അറിയിച്ചത് പാക് പൗരന്മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചതിന് ഈയാഴ്ചയാണ് ഷര്‍ബത്തിനെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ പൗരത്വം നേടുന്നതിനുള്ള രേഖകള്‍ ഇവര്‍ കൃത്രിമമായി നിര്‍മ്മിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

1985ല്‍ നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ കവര്‍ ചിത്രമായതോടെയാണ് ഇവര്‍ ലോകപ്രശസ്തയായത്. ഇവരുടെ പച്ചക്കണ്ണുകളും ആ കണ്ണുകളുടെ തീവ്രതയുമാണ് ചിത്രത്തെ ആകര്‍ഷണീയമാക്കിയത്. 1984ല്‍ പെഷവാറില്‍ നിന്നാണ് സ്റ്റീവ് മക്കറെ ഷര്‍ബത്തിന്റെ ചിത്രം പകര്‍ത്തിയത്. അഫ്ഗാനിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ആ കാലഘട്ടത്തില്‍ പാകിസ്ഥാനിലേക്ക് പലയാനം ചെയ്യേണ്ടി വന്നിരുന്നു. ഷര്‍ബത്തിന്റെ ചിത്രം പിന്നീട് അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ മുഖമായി മാറി.