നൊബേല്‍ നേട്ടത്തിന് ശേഷം ബോബ് ഡിലന്‍ ആദ്യമായി പ്രതികരിച്ചു; പുരസ്‌കാര പ്രഖ്യാനപനം ഞെട്ടിച്ചു

single-img
29 October 2016

 

bob

സാഹിത്യ നൊബേല്‍ പുരസ്‌കാര നേട്ടത്തിന് ശേഷം ഗാനരചയിതാവ് ബോബ് ഡിലന്‍ ആദ്യമായി പ്രതികരിച്ചു. പുരസ്‌കാര പ്രഖ്യാപനം തന്നെ ഞെട്ടിച്ചുവെന്നാണ് ഡിലന്‍ പറഞ്ഞിരിക്കുന്നത്. ഒരു ബ്രിട്ടീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കാണ് നൊബേല്‍ പുരസ്‌കാരമെന്ന് കേട്ടപ്പോള്‍ ആശ്ചര്യം തോന്നി. ഇത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ആരാണ് നൊബേല്‍ പുരസ്‌കാരം നേടുമെന്ന് സ്വപ്‌നം പോലും കാണുന്നതെന്നും ഡിലന്‍ കൂട്ടിച്ചേര്‍ത്തു. സാധിക്കുമെങ്കില്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ താന്‍ എത്തിച്ചേരുമെന്നും ഡിലന്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 13ന് പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം ബോബ് ഡിലന്‍ ഇതേക്കുറിച്ച് ഒരു പ്രതികരണവും നടത്തിയിരുന്നില്ല. ഒടുവില്‍ സ്വീഡിഷ് അക്കാദമി തന്നെ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. മര്യാദയില്ലാത്തവനും അഹങ്കാരിയുമാണ് ബോബ് ഡിലനെന്നും അവര്‍ ആരോപിച്ചു.

ഇതോടെയാണ് ബോബ് ഡിലന്‍ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയുടെ തദ്ദേശിയ സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബോബ് ഡിലന് സാഹിത്യ നൊബേല്‍ പുരസ്‌കാരം നല്‍കുന്നത്.