ഇനി തുടര്‍ച്ചയായ കുത്തിവയ്പ്പുകള്‍ വേണ്ട; പ്രമേഹത്തെ നിയന്ത്രിക്കാന്‍ ചില എളുപ്പ വഴികള്‍

single-img
28 October 2016

 

diabetes
എന്ന് നിലവില്‍ ഉള്ളതില്‍ വെച്ച് വലിയൊരു രോഗമാണ് പ്രമേഹം. പെട്ടെന്ന് ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെങ്കിലും ഒരു പരിധി വരെ ഇതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ നമുക്ക് കഴിയും. പ്രധാനമായും മൂന്നു തരം പ്രമേഹങ്ങളാണ് ഉള്ളത്.

1. ഈ പ്രമേഹം തുടക്കത്തിലേ അറിയാതെ പോവുന്നു. പാന്‍ക്രിയാസിന് തീര്‍ത്തും ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാന്‍ കഴിയാത്ത പഴകിയ അവസ്ഥ. ഇതിന്റെ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല.

2. ഇത് സാധാരണയായി കാണപ്പെടാറുള്ളതാണ്. ഈ അവസ്ഥയിലുള്ളവര്‍ക്ക് ഇന്‍സുലിന്‍ അധികം ഉത്പാദിക്കാന്‍ കഴിയില്ല. അതിനാല്‍ ചലനാത്മക കഴിവ് നഷ്ടപ്പെടുകയും ശരീരഭാരം വര്‍ദ്ധിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു.

3. ഗര്‍ഭകാലത്തുണ്ടാവുന്ന പ്രമേഹം: ഇത് ഗര്‍ഭധാരണം സംഭവിക്കുന്ന സമയത്ത് ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ ഒരു രൂപമാറ്റം മാത്രമാണ്. കുഞ്ഞ് ജനിച്ച ശേഷം ഇത് ഭേദമാവാന്‍ സാദ്ധ്യതയുണ്ട്.

നല്ല ചികിത്സയും മെഡിറ്റേഷനും ചെയ്യുന്നതോടെ പ്രമേഹത്തെ ഒരു പരിതി വരെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നു. ജീവിതരീതിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നത് വളരെയധികം ഫലം ചെയ്യും. അതിനായി ദിവസവും വ്യായമം ചെയ്യുക. നല്ല ആരോഗ്യദായകമായ ഭക്ഷണം കഴിക്കുന്നതോടെപ്പം ഡയറ്റിങ് ഉണ്ടായിരിക്കണം. ഫാറ്റു ഉണ്ടാക്കുന്നതും കൂടുതല്‍ മധുരവും ഉപേക്ഷിക്കുക. ശരീരഭീരം നിയന്ത്രിക്കുക. അതുപോലെ പുകവലി ഉപേക്ഷിക്കുക.

ഇവിടെ ചില പ്രകൃതിദത്തമായ ഔഷധികള്‍ പരിചയപ്പെടാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും നല്ല ആരോഗ്യത്തിന് വഴി കാണിക്കുകയും ചെയ്യും.

1. പാവയ്ക്ക

സാധാരണയായി നമ്മള്‍ ഉപയോഗിക്കാറുള്ള പച്ചക്കറിയാണിത്. പാവയ്ക്കയില്‍ ആന്റി ഡയബറ്റിക് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസിനെ ഇല്ലാതാക്കാന്‍ കഴിയും.

അതിനായി ചെയ്യേണ്ടത് 4,5 പാവക്ക എടുക്കുക, പുറത്തെ തൊലിയും കുരുവും കളയുക അത് നന്നായി അരച്ചെടുത്ത് ജ്യൂസായി വെറും വയറ്റില്‍ കുടിക്കുക.

2. കൃഷ്ണ തുളസി

കൃഷ്ണ തുളസിയില്‍ ആന്റി ഓക്സിഡന്റ് ഘടകമുള്ളതിനാല്‍ സമ്മര്‍ദ്ദങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കു്ന്നു. അതുമൂലം വലിയ അളവിലുള്ള രക്തസമ്മര്‍ദ്ദത്തെ കുറക്കാന്‍ സഹായിക്കുന്നു.

ഒന്നു രണ്ട് തുളസിയില വെറും വയറ്റില്‍ ചവച്ചരച്ചു കഴിക്കുക. അതു മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു.

3. കറുവ പട്ട

കറുവ പട്ട സാധാരണയായി ഭക്ഷണത്തിന് രുചി കൂടുന്നതിനായി ഉപയോഗിക്കുന്നതാണ്. മാത്രമല്ല ഇത് കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും ചെയ്യുന്നു.

1 ഗ്രാം കറുവപട്ട ഒരു മാസം ദിവസവും കഴിക്കുവാണെങ്കില്‍ പ്രമേഹത്തിന് ആശ്വാസം നല്‍കും.

4. ഉലുവ

ഉലുവയില്‍ ധാരാളം വിറ്റാമിനുകള്‍, പ്രകൃതിദത്ത ഫൈബറുകള്‍, പൊട്ടാസിയം, സോഡിയം, അമിനോ ആസിഡ്, തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ രണ്ടു തരത്തിലുള്ള പ്രമേഹത്തെയും നിയന്ത്രിക്കും. ഉലുവ പ്രധാനമായും ദഹനപ്രക്രിയയ്ക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒന്നാണ്.

നാലാഞ്ചു സ്പൂണ്‍ ഉലുവ രത്രി വെള്ളത്തിലിട്ട് കുതിര്‍ത്തതിന് ശേഷം രാവിലെ അരച്ചെടുത്ത് വെള്ളത്തില്‍ കലര്‍ത്തി രണ്ടു മാസം കൃത്യമായി കുടിക്കുക.

5. ഗ്രീന്‍ടീ
ദിവസവും ഗ്രീന്‍ടീ കുടിക്കുന്നത് പ്രമേഹത്തെ ചെറുക്കുന്നതിന് വളരെ ഉത്തമമാണ്. ഇതില്‍ ആന്റി ഓക്സിഡന്റും ഹൈപ്പോ ഗ്ലൈസിമിക് മിശ്രിതവും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ ഗ്ലൂക്കോസ് വര്‍ദ്ധിപ്പിച്ച് ഇന്‍സുലിന്‍ ഉണ്ടാവന്‍ സഹായിക്കുന്നു. ഇത് പ്രമേഹത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുന്നു.

തിളച്ച വെള്ളത്തില്‍ ഗ്രീന്‍ടീ ഇട്ട് നന്നായി തിളപ്പിച്ചെടുത്ത് രാവിലെ കുടിക്കുക. അല്ലെങ്കില്‍ ഭക്ഷണത്തിന് ശേഷം കുടിക്കുക.