എബിവിപിയെ വിമര്‍ശിക്കുന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ അനുമതി നിഷേധിച്ചു; പ്രതിഷേധവുമായി മൈസൂര്‍ സര്‍വ്വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥികള്‍

single-img
28 October 2016

 

abvp

മൈസൂര്‍ യൂണിവേഴ്‌സിറ്റി ക്യാപംസില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്യാന്‍ വിസമ്മതിച്ച അധികൃതര്‍ക്കെതിരെ ദലിത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ദഹരോഹല്ലി രവീന്ദ്ര എഴുതിയ എബിവിപി ബയോപാടനെ എന്ന പുസ്തകം എബിവിപിയെ വിമര്‍ശിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

എബിവിപി ബയോപാടനെ എന്ന പുസ്തകം എബിവിപി തീവ്രവാദം എന്ന പേരില്‍ തര്‍ജ്ജമ ചെയ്ത പ്രസിദ്ധീകരിക്കുന്നതിനാണ് സര്‍വ്വകലാശാല രജിസ്ട്രാര്‍ അനുമതി നിഷേധിച്ചത്. ഇന്നലെയായിരുന്നു പുസ്തകം പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്യാംപസില്‍ പുസ്തകം പ്രസിദ്ധീകരിച്ചാല്‍ അത് പലതരം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച രജിസ്ട്രാറായി നിയമിതനായ ആര്‍ രാജന്ന കഴിഞ്ഞ ദിവസം അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിഷേധവുമായി ദലിത് വിദ്യാര്‍ത്ഥികളും ഗവേഷകരും രംഗത്തെത്തിയത്.

സര്‍വ്വകലാശാല അധികൃതര്‍ക്കു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും അല്ലാത്തപക്ഷം ക്യംപസില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്ന് പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകരിലൊരാളായ ദിലീപ് നരസയ്യ പറഞ്ഞു. പരിപാടി നടക്കേണ്ടിയരുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസം അനുമതി നിഷേധിച്ചത് തീര്‍ത്തും അപഹാസ്യപരമായ നടപടിയാണെന്നും ഇതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും ദിലീപ് വ്യക്തമാക്കി. രജിസ്ട്രാര്‍ക്കു മേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്.

മുന്‍പുണ്ടായിരുന്നു രിജ്‌സ്ട്രാര്‍ പരിപാടിക്ക് അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ ക്യാപസിനുള്ളില്‍ അസ്വാരാസ്യങ്ങളുണ്ടാകുന്ന തരത്തിലുള്ള പരിപാടികള്‍ അനുവദിക്കരുതെന്ന് സര്‍വ്വകലാശാല ചട്ടങ്ങള്‍ അനുശാസിക്കുന്നുണ്ടെന്നും താന്‍ അതുമാത്രമാണ് പാലിച്ചതെന്നും രജിസ്ട്രാര്‍ രാജന്ന പ്രതികരിച്ചു.