ഇന്നുമുതല്‍ ഒക്‌ടോബര്‍ 28 നാഷണല്‍ ‘ആയൂര്‍വദ’ ഡേ ആയി ആചാരിക്കുന്നു

single-img
28 October 2016

ayur

ന്യൂഡല്‍ഹി: ഇനി മുതല്‍ ഒക്ടോബര്‍ 28ന് നാഷണല്‍ ആയൂര്‍വേദ ദിനമായി ആചരിക്കുന്നു. കേന്ദ്ര ആയൂഷ് മന്ത്രാലയമാണ് ഈ ആശയം മുന്നോട്ട് വെച്ചത്. ഇന്ന് നടക്കുന്ന ആദ്യ ദേശീയ ആയുര്‍വേദ ദിനത്തില്‍ ആയുര്‍വേദം വഴി പ്രമേഹം നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി ദേശീയ സെമിനാര്‍ സംഘടിപ്പിക്കും.

മിഷന്‍ മധുമേധ എന്ന ആശയമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇന്ന് രാജ്യത്തെ ദേശീയ ചികിത്സയുടെ മാര്‍ഗ്ഗരേഖ തയ്യാറാക്കുകയും പുറത്തിറക്കുകയും ചെയ്തു. ആയൂര്‍വേദത്തിലൂടെ പ്രമേഹ രോഗത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യമാണ് മുന്നേട്ടു വെക്കുന്നത്. ദിനംപ്രതി പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ആയൂര്‍വേദം ശാശ്വത പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. അത് പോലെ തന്നെ എല്ലാ വര്‍ഷവും ഈ ദിനത്തില്‍ നാഷണല്‍ സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യും