മോഡി സര്‍ക്കാറിന്റെ നയങ്ങള്‍ അംഗീകരിക്കാനാവുന്നില്ല; മുന്‍ കേന്ദ്രമന്ത്രിയും എംപിയും ബിജെപി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു

single-img
28 October 2016

subhash-maharia
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ പ്രവര്‍ത്തനങ്ങളോട് അതൃപ്തിയും, മോഡി സര്‍ക്കാറിന്റെ നീക്കങ്ങളില്‍ അനിഷ്ടവും പ്രകടിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എംപിയും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി സുഭാഷ് മഹാറിയ, മുന്‍ എംപി ഹരി സിംഗ് എന്നിവരാണ് ബിജെപി വിട്ടത്. ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ഇരുവരും അംഗത്വം സ്വീകരിച്ചു.

ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന റീത്ത ബഹുഗുണയെ ബിജെപിയിലേക്ക് ചേര്‍ത്തതിലുള്ള എതിര്‍നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. ഗുരുദാസ് കമ്മത്ത്, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, രാജസ്ഥാന്‍ പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, സിഎല്‍പി നേതാവ് രാമേശ്വര്‍ ദുതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.