അതിര്‍ത്തിയില്‍ ശക്തമായ തിരിച്ചടിയുമായി ഇന്ത്യ; 15 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

single-img
28 October 2016

 

indian-army-soldiers-ap_650x400_51477108861
ഇന്ന് പുലര്‍ച്ചെ മുതല്‍ നിയന്ത്രണ രേഖ ലംഘിച്ച് പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യയുടെ തിരിച്ചടിയ്ക്ക് മുന്നില്‍ പതറിപ്പോയ പാക് സൈന്യത്തിന് പതിനഞ്ച് സൈനികരുടെ ജീവന്‍ നഷ്ടമായി.

2 പാകിസ്ഥാന്‍ അതിര്‍ത്തി സേന അംഗങ്ങളും 13 പാക് റെയ്‌ഞ്ചേഴ്‌സുമാണ് കൊല്ലപ്പെട്ടതെന്ന് ഒരു മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജമ്മു കാശ്മീരിലെ രാജൗരി, സാംബ, അബ്ദുല്യ, ആര്‍ എസ് പുര എന്നീ മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറായി ഇരുസൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ പ്രകോപനമില്ലാതെ പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാന്‍ ആരംഭിച്ചതോടെ ഇന്നലെ രാത്രി തന്നെ പാക് സൈന്യം വെടിവയ്പ്പ് അവസാനിപ്പിച്ചു.

എന്നാല്‍ ഇന്ന് പുലര്‍ച്ചെ ജമ്മുവിലെ നൗഷേറ, സുന്ദര്‍ബന്ദി, പല്ലന്‍വാല എന്നീ മേഖലകളില്‍ പാക് ഷെല്ലാക്രമണം നടത്തിക്കൊണ്ട് തിരിച്ചെത്തി. പിന്നീട് കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയും ചെയ്തു. ഇതിന് നല്‍കിയ തിരിച്ചടിയിലാണ് 15 പാക് സൈനികര്‍ മരിച്ചത്. നിയന്ത്രണ രേഖയിലെ പല മേഖലകളിലും ഇരു സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.